ആപ്പ്ജില്ല

ആര്‍ത്തവവും സമൂഹവും; രാധികാ ആപ്തേയുടെ വീഡിയോ

ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ രാധിക ആപ്തേയുടെ വീഡിയോ

TNN 16 Mar 2017, 12:49 pm
പിരീഡ്‍സ് (ആര്‍ത്തവം) ഇന്നും പെൺകുട്ടികളെ പലതില്‍ നിന്നും വിലക്കുന്നതിനുള്ള ഉപാധിയായി സമൂഹം കാണുന്നുണ്ട്. ഇതിനെക്കുറിച്ച് ചര്‍ച്ചചെയ്യാനോ, എന്തിന് ഒന്നുറക്കെ സംസാരിക്കാന്‍ പോലുമോ ഇഷ്ടപ്പെടാത്ത, അങ്ങനെ ചെയ്യുന്നത് മോശമാണെന്നു കരുതുന്ന വലിയൊരു വിഭാഗം സ്ത്രീകളും പുരുഷന്മാരും ഇ്നനും ഉണ്ട്. ഇതേക്കുറിച്ച് ചലച്ചിത്രതാരം രാധിക ആപ്തേ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ വീഡിയോ ഇന്‍റര്‍വ്യൂ ഈ സാമൂഹ്യവിലക്ക് (സോഷ്യൽ ടാബൂ) നെക്കുറിച്ച് തുറന്നടിക്കുന്നു.
Samayam Malayalam radhika apte has issues with periods
ആര്‍ത്തവവും സമൂഹവും; രാധികാ ആപ്തേയുടെ വീഡിയോ


ആര്‍ത്തവ കാലത്ത് ഒരു പെൺസുഹൃത്തിന്‍റെ അമ്മ 'അരുതു'കള്‍ കൊണ്ട് വിലക്കിയതും വസ്ത്രത്തില്‍ രക്തക്കറ കണ്ടപ്പോള്‍ സഹോദരന്‍റെ പെരുമാറ്റവും തുടങ്ങി പെൺകുട്ടികള്‍ എക്കാലവും അഭിമുഖീകരിച്ചിട്ടുള്ള പ്രശ്നങ്ങളെല്ലാം തുറന്നടിക്കുകയാണ് വീഡിയോയില്‍.

"ആ നാല് ദിവസങ്ങള്‍ എന്നെ കൂടുതല്‍ ശക്തയാക്കുന്നു. ഗര്‍ഭം ധരിക്കാനും പ്രസവിക്കാനുമുള്ള കഴിവിന്‍റെ അംഗീകാരമായി ഇതിനെ കാണുന്നു" എന്നും രാധിക പറയുന്നു. ആ നാല് ദിവസങ്ങള്‍ കിടക്കയില്‍ ചെലവഴിക്കുന്നവരല്ല പെണ്ണുങ്ങള്‍. അത് അവരെ ഒരിക്കലും അബലയാക്കുകയുമില്ല എന്ന സന്ദേശമാണ് രാധിക വീഡിയോയിലൂടെ നല്‍കുന്നത്.

വീഡിയോ കാണാം:



Radhika Apte Talks about Social Taboos regarding Periods:

Bold and Beautiful Radhika Apte hits the right note with her video on Periods.



കടപ്പാട്: ദ ക്വിന്‍റ്

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ