ആപ്പ്ജില്ല

ചായ വിൽപ്പനക്കാരനായ ചെറുപ്പക്കാരന്‍റെ ബിസിനസ് ബുദ്ധി അപാരം

ഈ ചെറുപ്പക്കാരന് ആകെ ചെലവ് വരുന്നത് ഒരു റൂട്ടറിന്റെയും ഒരു അൺലിമിറ്റഡ് ഡാറ്റ പ്ലാനിന്റെയും ചെലവ് മാത്രം.

TNN 21 Oct 2016, 2:51 pm
ടെലികോം കമ്പനികൾ ഡാറ്റ പാക്കുകളിലും കോള്‍ റേറ്റിലും വിവിധ ഒാഫറുകള്‍ നൽകി ഉപഭോക്താക്കളെ ആകർഷിക്കാൻ മത്സരിക്കുമ്പോള്‍ കർണാടകയിലെ ഉൾനാടൻ ഗ്രാമത്തിലെ ഒരു ചായക്കടക്കാരനും ഈ യുദ്ധത്തിൽ പങ്കുചേരാൻ തീരുമാനിച്ചിരിക്കുകയാണ്.
Samayam Malayalam recharge with rs 5 tea and enjoy 30 minutes of free internet
ചായ വിൽപ്പനക്കാരനായ ചെറുപ്പക്കാരന്‍റെ ബിസിനസ് ബുദ്ധി അപാരം


23 കാരനായ സയ്ദ് ഖാദർ ബാഷ എന്ന ചായ വില്പനക്കാരനാണ് 5 രൂപയുടെ ചായക്കൊപ്പം 30 മിനിറ്റ് സൗജന്യ വൈഫൈ ഉപഭോക്താക്കൾക്ക് നൽകുന്നത്. ഇതിന് ഈ ചെറുപ്പക്കാരന് ആകെ ചെലവ് വരുന്നത് ഒരു റൂട്ടറിന്റെയും ഒരു അൺലിമിറ്റഡ് ഡാറ്റ പ്ലാനിന്റെയും ചെലവ് മാത്രം.

രാവിലെ മുതൽ രാത്രി വരെ ചായ വിറ്റിട്ടും കച്ചവടം തീരെ ഇല്ലാതായപ്പോഴാണ് ഈ യുവാവിന് ഇത്തരം ഒരു ആശയം തോന്നിയത്. അത് ശരിക്കും ക്ലിക്ക് ആയി. 100 ചായ വിറ്റിരുന്നിടത്ത് ഇപ്പോൾ 400 ഗ്ലാസ് വരെ വിറ്റ് പോകുന്നുണ്ട്.

ബംഗളൂരു പോലെയുള്ള വികസിത നഗരങ്ങളിൽ വൈഫൈ വളരെ സുലഭമായിരിക്കാം. എന്നാൽ ബെല്ലാരി, സിരിഗുപ്പ തുടങ്ങിയ ഉൾനാടൻ പ്രദേശങ്ങളിൽ ഇന്റർനെറ്റിന്റെ ലഭ്യത വളരെ വിരളമാണ്. ഇത് തന്നെയാണ് ഈ ചെറുപ്പക്കാരന്റെ വിജയവും. തന്റെ ചായക്കും വൈഫൈക്കുമായി അയാൾ ഗ്രാമങ്ങളിൽ നിന്ന് പോലും ഇപ്പോൾ ചെറുപ്പക്കാർ എത്തുന്നുണ്ടെന്നാണ് ബാഷ പറയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ