ആപ്പ്ജില്ല

ചെന്നൈവിദ്യാര്‍ഥികൾക്ക് തെരഞ്ഞടുപ്പ് ജോലി!!

വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള് ചെന്നൈയില്‍ നല്ല ഡിമാന്‍റാണ്

TNN 18 Apr 2016, 3:11 pm
ചെന്നൈ: ഉരുകിയൊലിക്കുന്ന ചൂടും അവധിക്കാലവും തെരഞ്ഞെടുപ്പും ചേര്‍ന്നപ്പോള്‍ കോളടിച്ചത് ചെന്നൈയിലെ വിദ്യാര്‍ത്ഥികളാണ്. പുതിയൊരു തരം ജോലിയാണ് ഇവര്‍ക്കായി ഇപ്പോള്‍ ഉണ്ടായി വന്നിരിക്കുന്നത്. രാഷ്ട്രീയ ജാഥകള്‍ക്ക് പോകുക. തെരഞ്ഞെടുപ്പ് കാലമല്ലേ. നല്ല പോക്കറ്റ് മണിയും കിട്ടും, വലിയ റിസ്കുമില്ല. വിദ്യാര്‍ഥി സമൂഹം ഇതേറ്റെടുത്തതോടെ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള് ചെന്നൈയില്‍ നല്ല ഡിമാന്‍റാണ്.
Samayam Malayalam rent a crowd in tn for poll rallies rate at rs 1200 a person
ചെന്നൈവിദ്യാര്‍ഥികൾക്ക് തെരഞ്ഞടുപ്പ് ജോലി!!


200 മുതല്‍ 1200 രൂപവരെയാണ് ഓരു റാലിയുടെ റേറ്റ്. പുറമേ സൗജന്യ ഭക്ഷണവും സൗജന്യ യാത്രയും നല്‍കും. ഓരോ റാലിയ്ക്കും കുറഞ്ഞത് ഇരുപതിനായിരം പേരെങ്കിലും വേണം എന്ന പാര്‍ട്ടികളുടെ നിലപാടാണ് ഇതിന് വഴിയൊരുക്കിയിരിക്കുന്നത്. ഇതിനായി ഇപ്പോള്‍ ഏജന്‍സികളും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

ഇതിനായി ബ്രോഷറുകളും ഇവർ ഇറക്കിയിട്ടുണ്ടത്രേ! പെണ്‍കുട്ടികളെ പങ്കെടുപ്പിക്കണമെങ്കില്‍ പണച്ചിലവ് കൂടും. ആൺകുട്ടികളേക്കാള്‍ വരുമാനം ഇക്കാര്യത്തില്‍ പെൺകുട്ടികള്‍ക്കുണ്ട്. ചെന്നെെയ്ക്കുള്ളില്‍ മാത്രമല്ല, ചെന്നൈയ്ക്ക് പുറത്തും ഇവര്‍ ആള്‍ക്കൂട്ടത്തെ എത്തിച്ച് കൊടുക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ