ആപ്പ്ജില്ല

ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയുടെ തിരിച്ചുവരവ്

അവിശ്വസനീയവും അത്ഭുതകരവുമായ ഒരു വീണ്ടെടുപ്പാണ് രേഷം ഖാന്‍ എന്ന മോഡലിന് സാധിച്ചിരിക്കുന്നത്.

TNN 7 Sept 2017, 9:06 pm
ആസിഡ് ആക്രമണത്തിന്റെ രക്തസാക്ഷികളായി ജീവിക്കുന്നവരുടെ രൂപം ഏറെ വേദന സൃഷ്ടിക്കുന്നതാണ്. പ്രതിബന്ധങ്ങളെ തരണം ചെയ്ത ജീവിതത്തില്‍ നേട്ടങ്ങള്‍ കൊയ്യുന്നവര്‍ക്ക് പഴയ രൂപം തിരിച്ചുപിടിക്കാന്‍ പലപ്പോഴും കഴിയാറില്ല. എന്നാല്‍ ഏറെക്കുറെ അവിശ്വസനീയവും അത്ഭുതകരവുമായ ഒരു വീണ്ടെടുപ്പാണ് രേഷം ഖാന്‍ എന്ന മോഡലിന് സാധിച്ചിരിക്കുന്നത്.
Samayam Malayalam resham khan the acid attack victim
ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയുടെ തിരിച്ചുവരവ്


രേഷം ഖാന്റെ 21-ാം പിറന്നാളിനാണ് ലണ്ടനില്‍ വച്ച് ഖാന്‍ ആസിഡ് ആക്രമണത്തിനിരയായത്. രേഷമിനൊപ്പം ബന്ധുവായ ജമീല്‍ മുക്താറും ആക്രമണത്തിന് ഇരയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ ഒരു ട്രാഫിക് ബ്ലോക്കില്‍ പെട്ടപ്പോഴായിരുന്നു ആക്രമണം. മുഖത്തും തോളുകളിലും സാരമായി പരിക്കേറ്റു. ജമീല്‍ മുക്താര്‍ കോമയിലായിരുന്നു. സാധാരണ നിലയിലേയ്ക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. ആസിഡ് ആക്രമണമുണ്ടായ സമയത്തേയും ഇപ്പോഴുമുള്ള രണ്ട് ഫോട്ടോകള്‍ രേഷം ഖാന്‍ പോസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് രേഷമിന്റെ ഫോട്ടോകള്‍.

resham khan viral photos

resham khan the acid attack victim.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ