ആപ്പ്ജില്ല

രാധിക ആപ്‌തെക്ക് പിന്തുണയുമായി റിമ കല്ലിങ്കൽ

രാധിക ആപ്‌തെക്ക് പിന്തുണയുമായി റിമ കല്ലിങ്കൽ. പാര്‍ച്ച്ഡ് എന്ന സിനിമയിലെ വിവാദ രംഗങ്ങളെക്കുറിച്ച്

TNN 6 Oct 2016, 10:11 pm
രാധിക ആപ്‌തെക്ക് പിന്തുണയുമായി റിമ കല്ലിങ്കൽ. പാര്‍ച്ച്ഡ് എന്ന സിനിമയിലെ വിവാദ രംഗങ്ങളെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ രാധിക ആപ്‌തെ ചുട്ട മറുപടി നല്‍കി വായയടപ്പിച്ചതിനാണ് റിമയുടെ പിന്തുണ. മദ്യപാന രംഗങ്ങളില്‍ നടിമാര്‍ അഭിനയിക്കുന്നതിലെ സമൂഹത്തിന്റെ അസഹിഷുണതയെയാണ് താരം പോസ്റ്റിലൂടെ രൂക്ഷമായി വിമര്‍ശിക്കുന്നത്. രാധികാ ആപ്‌തെയുടെ വീഡിയോയും റിമാ തന്റെ പോസ്റ്റിനോടൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്.
Samayam Malayalam rima kallingal facebook post
രാധിക ആപ്‌തെക്ക് പിന്തുണയുമായി റിമ കല്ലിങ്കൽ


മദ്യപിക്കുന്ന രംഗങ്ങളില്‍ നടിമാര്‍ അഭിനയിക്കുന്നത് കണ്ട് ചിലര്‍ ചോദിക്കുന്ന വിഡ്ഢി ചോദ്യങ്ങള്‍ പലപ്പോഴും തന്നെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ടെന്നാണ് താരം പറയുന്നത്. ഇത്തരം രംഗങ്ങളെ അത്ഭുതത്തോടെ കാണുന്നത് സാധാരണക്കാര്‍ മാത്രമല്ല മാധ്യമപ്രവര്‍ത്തകരും സാധാരണക്കാര്‍ മാത്രമല്ല മാധ്യമപ്രവര്‍ത്തകരും ഒട്ടും പിന്നിലല്ലെന്ന് സൂചിപ്പിക്കുന്നതാണ് റിമയുടെ വാക്കുകള്‍. നടിമാരോട് ഇതുപോലെയുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ എന്തുകൊണ്ട് നടന്‍മാരോട് ചോദിക്കുന്നില്ല. തോപ്പില്‍ ജോപ്പന്റെ പ്രമോഷന് വരുന്ന മമ്മൂട്ടിയോട് ആരെങ്കിലും ഇത്തരത്തില്‍ ചോദിക്കുമോ, ഇല്ലെന്ന് തനിക്കുറപ്പാണെന്നും റിമ തന്റെ പോസ്റ്റില്‍ കുറിക്കുന്നു.


സോഷ്യല്‍ മീഡിയോയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് റിമയുടെ ഫേസ്ബുക്ക് പോസ്റ്റ്. താരത്തിന്റെ തുറന്ന് പറച്ചിലില്‍ പ്രകോപിതരായ ചിലരുടെ കമന്റുകള്‍ക്ക് ചുട്ട മറുപടി നല്‍കാനും റിമ മറക്കുന്നില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ