ആപ്പ്ജില്ല

റോബോട്ടുകള്‍ ഭക്ഷണം വിളമ്പുന്ന ഹോട്ടല്‍ ഇനി ഹൈദ്രാബാദിലും

നീലയും വെള്ളയും നിറത്തിലുള്ള റോബോട്ടുകള്‍ ആളുകള്‍ക്ക് വേണ്ട ഭക്ഷണ സാധനങ്ങള്‍ അതാത് സീറ്റുകളില്‍ എത്തിച്ചു നല്‍കും. ഇന്ത്യന്‍, തണ്ടൂര്‍, ചൈനീസ്, തായ് തുടങ്ങിയവയുടെ വൈവിധ്യങ്ങള്‍ ഇവിടെ രുചിക്കാം.

Samayam Malayalam 9 Feb 2019, 4:51 pm
രാജ്യത്തിന്‍റെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ റോബോട്ടുകള്‍ കടന്നു വരവ് നടത്താന്‍ തുടങ്ങിയിട്ട് കുറച്ചായി. ചെന്നൈയ്ക്ക് ശേഷം ഹൈദ്രാബാദിലും റോബോട്ടുകള്‍ ഭക്ഷണം വിളമ്പുന്ന റസ്റ്റോറന്റ് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.
Samayam Malayalam robo kitchen in jubilee hills the citys first restaurant using robot waiters
റോബോട്ടുകള്‍ ഭക്ഷണം വിളമ്പുന്ന ഹോട്ടല്‍ ഇനി ഹൈദ്രാബാദിലും


ജൂബിലി ഹില്‍സിലെ അല്കസര്‍ മാളില്‍ സ്ഥിതി ചെയ്യുന്ന റോബോ കിച്ചണില്‍ ആണ് റോബോട്ടുകള്‍ അതിഥികളെ സ്വീകരിക്കുക. നീലയും വെള്ളയും നിറത്തിലുള്ള റോബോട്ടുകള്‍ ആളുകള്‍ക്ക് വേണ്ട ഭക്ഷണ സാധനങ്ങള്‍ അതാത് സീറ്റുകളില്‍ എത്തിച്ചു നല്‍കും. ഇന്ത്യന്‍, തണ്ടൂര്‍, ചൈനീസ്, തായ് തുടങ്ങിയവയുടെ വൈവിധ്യങ്ങള്‍ ഇവിടെ രുചിക്കാം. സസ്യ ഭക്ഷണവും മാംസ ഭക്ഷണവും പാകം ചെയ്യാന്‍ വെവ്വേറെ അടുക്കളകള്‍ ആണ് സജ്ജീകരിച്ചിട്ടുള്ളത്.

ഓരോ റോബോട്ടിനും അഞ്ചു ലക്ഷം രൂപയാണ് വില. മൂന്നു മണിക്കൂര്‍ ചാര്‍ജ് ചെയ്‌താല്‍ ദിനം മുഴുവന്‍ പ്രവര്‍ത്തിക്കും ഇവ. റോബോട്ടുകളെ കൂടാതെ മനുഷ്യരും ഇവിടെ ജോലിക്കാര്‍ ആയി ഉണ്ട്. ആളുകളുടെ പ്രതികരണം നിരീക്ഷിക്കുകയാണ് ഹോട്ടല്‍ ഉടമകളായ പ്രസിദ്, മണികാന്ത് ഗൗഡ, മണികാന്ത യാദവ് എന്നിവര്‍ ഇപ്പോള്‍. പദ്ധതി വിജയമായാല്‍ ഈ വര്‍ഷം അവസാനത്തോടെ കൂടുതല്‍ റോബോട്ടുകള്‍ എത്തും.

ആര്‍ട്ടിക്കിള്‍ ഷോ