ആപ്പ്ജില്ല

പുഴയില്‍ 'ദൈവത്തിന്‍റെ കൈ'; ആശ്ചര്യത്തോടെ മൂന്നാര്‍

ആളുകളെ ആശ്ചര്യത്തിലാഴ്ത്തിയ ചില കാഴ്ചകള്‍ കൂടി മഹാപ്രളയത്തിന്‍റെ സംഭാവനയാണ്

Samayam Malayalam 1 Sept 2018, 7:00 pm
ഇടുക്കി: കേരളമാകെ നാശം വിതച്ചാണ് പ്രളയം കടന്നുപോയത്. എന്നാല്‍ ആളുകളെ ആശ്ചര്യത്തിലാഴ്ത്തിയ ചില കാഴ്ചകള്‍ കൂടി മഹാപ്രളയത്തിന്‍റെ സംഭാവനയാണ്. മനുഷ്യൻ പുഴയിലേക്ക് വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍ എല്ലാം കൂടി മലയാറ്റൂരില്‍ പാലത്തിന് മുകളിൽ കൊണ്ടുവന്ന് പുഴ നിക്ഷേപിച്ച കാഴ്ച ഏറെ ശ്രദ്ധ നേടിയതാണ്. ഇപ്പോള്‍ മൂന്നാറില്‍ മുതിരപ്പുഴയില്‍ നിന്നാണ് മറ്റൊരു കൗതുക വാര്‍ത്ത വരുന്നത്.
Samayam Malayalam munnar


കൊച്ചി - ധനുഷ്‌കോടി ബൈപാസ് പാലത്തിനു സമീപം തെളിഞ്ഞുവന്നിരിക്കുന്നൊരു പാറയ്ക്ക് മനുഷ്യന്റെ കൈവിരലുകള്‍ളോടുള്ള രൂപസാദൃശ്യം ഉള്ളതാണ് ചിത്രം സോഷ്യൽ മീഡിയയിൽ വിസ്മയ വാര്‍ത്തയായിരിക്കുന്നത്. ദൈവത്തിന്റെ കൈ എന്നാണ് നാട്ടുകാര്‍ ഈ കാഴ്ചയെ വിസ്മയം പൂണ്ട് വിളിച്ചിരിക്കുന്നത്.

പുഴയ്ക്ക് മുകളിലായി കൈ തെളിഞ്ഞതോടെ അതിന്റെ പേരിലുള്ള രസകരമായ നിരവധി അഭിപ്രായങ്ങളും ഉയര്‍ന്നുവന്നിരിക്കുകയാണ്. മഹാപ്രളയത്തില്‍ മൂന്നാറിനെ സംരക്ഷിക്കുന്ന വിധത്തില്‍ ദൈവം കാത്തതാണെന്ന് ഒരുസംഘം വാദിക്കുമ്പോള്‍ വെള്ളത്തിനടിയിലുണ്ടായിരുന്ന പാറക്കെട്ട് ശക്തമായ ഒഴുക്കില്‍ രൂപം പ്രാപിച്ച കൈയ്യുടെ ആകൃതിയിലായി മാറിയതാണെന്ന് മറ്റുചിലർ പറയുന്നു. ഇതോടെ ഈ വേറിട്ട പാറ കാണാൻ നിരവധിപേരാണ് എത്തുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ