ആപ്പ്ജില്ല

സഖാവിനെ പ്രണയിച്ച പൂമരത്തിന് പുതിയ ദൃശ്യഭാഷ്യമൊരുക്കി ഡി സി ബുക്‌സ്

സാം മാത്യുവും വരികൾക്ക് ശബ്‌ദം നൽകിയ ആര്യ ദയാലുമൊന്നിക്കുന്ന പുതിയ വീഡിയോ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

TNN 30 Aug 2016, 4:36 pm
സഖാവിനെ പ്രണയിച്ച പൂമരത്തിന്‍റെ മനസിന് പുതിയ ദൃശ്യഭാഷ്യമൊരുക്കി ഡി സി ബുക്‌സ്. പ്രിതൃത്വത്തെ ചൊല്ലി ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച 'സഖാവ്' എന്ന കവിതക്കാണ് പുതിയ ദൃശ്യഭാഷ്യം ഒരുങ്ങുന്നത്. സഖാവിന് വരികൾ നൽകിയ സാം മാത്യുവും വരികൾക്ക് ശബ്‌ദം നൽകിയ ആര്യ ദയാലുമൊന്നിക്കുന്ന പുതിയ വീഡിയോ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
Samayam Malayalam sakhaavu new visualization is out
സഖാവിനെ പ്രണയിച്ച പൂമരത്തിന് പുതിയ ദൃശ്യഭാഷ്യമൊരുക്കി ഡി സി ബുക്‌സ്


കവിത സാം മാത്യുവിന്‍റേതായാണ് ആദ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്.എന്നാൽ പിന്നീട് ഇത് പ്രതീക്ഷ ശിവദാസ് എന്ന യുവതി എസ് എഫ് ഐ മുഖമാസികക്ക് അയച്ച കവിതയാണെന്ന അവകാശവാദവുമായി എത്തിയിരുന്നു. പിന്നീട് എസ് എഫ് ഐതന്നെ ഇത് തള്ളി കളയുകയും ചെയ്‌തു.

ആര്‍ട്ടിക്കിള്‍ ഷോ