കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേട്ടാൽ അറയ്ക്കുന്ന അസഭ്യവുമായി സംഘപരിവാർ പ്രവർത്തകർ. മുഖ്യമന്ത്രിയുടെ പിതാവിനെയടക്കം അപമാനിച്ചുകൊണ്ടാണ് സംഘപരിവാർ പ്രവർത്തകർ സംസാരിക്കുന്നത്. ശബരിമലയിൽ സ്ത്രീകളെ കയറ്റണമെങ്കിൽ അയ്യപ്പ ഭക്തന്മാർ തീരുമാനിക്കുമെന്നാണ് വീഡിയോയിലുള്ള ചന്ദ്രൻ കുഞ്ഞുഗുപ്തനും മറ്റൊരാളും പറയുന്നത്.
തങ്ങളുടെ 50 കോടി പിരിച്ച് വൻമതിലുണ്ടാക്കാൻ പോകുകയാണല്ലേയെന്ന് ചോദിച്ചുകൊണ്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെയും പ്രകാശ് കരാട്ടിനെതിരെയും കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെയും സംഘപരിവാർ പ്രവർത്തകർ അസഭ്യ പ്രയോഗം നടത്തുന്നുണ്ട്.