ആപ്പ്ജില്ല

മലയാള സിനിമയെ രക്ഷിക്കാൻ #SaveMollywood

മലയാള സിനിമയെ നിലവിലെ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് മോളിവുഡ് ക്യാംപെയ്ൻ...

Samayam Malayalam 4 Jan 2017, 1:38 pm
തിയേറ്റര്‍ വിഹിതത്തെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാവുന്നു. മലയാള സിനിമയെ നിലവിലെ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് മോളിവുഡ് ക്യാംപെയ്ൻ തരംഗമാകുകയാണ്.
Samayam Malayalam save mollywood campaign to rescue malayalam industry
മലയാള സിനിമയെ രക്ഷിക്കാൻ #SaveMollywood


സിനിമാ രംഗത്തെ എല്ലാ സംഘടനകളും ഒരു വശത്തും കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ മറുവശത്തുമെന്ന അവസ്ഥയാണ് ഇപ്പോള്‍. മലയാള സിനിമകളെല്ലാം പെട്ടിലിരിക്കുമ്പോൾ അന്യഭാഷ ചിത്രങ്ങളാണ് തിയേറ്ററുകൾ പണം വാരുന്നത്.



ക്രിസ്തുമസിനും പുതുവത്സരത്തിനും റിലീസിന് ഒരുങ്ങിയ ചിത്രങ്ങളെല്ലാം ഈ പ്രശ്നം കാരണം പെട്ടിയിൽ തന്നെയിരിക്കുകയാണ്.



പ്രശ്നപരിഹാരത്തിന് ഇനി മുന്‍കൈ എടുക്കില്ലെന്ന് സര്‍ക്കാരും നിലപാട് എടുത്തതോടെ ജനുവരി 10 ന് നടക്കാനിരിക്കുന്ന എ ക്ലാസ് തീയറ്റര്‍ ഉടമകളുടെ ജനറല്‍ ബോഡിയില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് സൂചനകളുണ്ട്.

Save Mollywood campaign to rescue malayalam industry.

Malayalam movie lovers comes up with save mollywood campaign to resue Mollywood from theatre strike.

ആര്‍ട്ടിക്കിള്‍ ഷോ