ആപ്പ്ജില്ല

കുരങ്ങിനെക്കൊണ്ട് ബസ് ഓടിപ്പിച്ച ഡ്രൈവറുടെ ജോലി പോയി

കര്‍ണാടക ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ പ്രകാശാണ് കുരങ്ങനെക്കൊണ്ട് ബസ് ഓടിപ്പിച്ചത്

Samayam Malayalam 6 Oct 2018, 6:18 pm
ബെംഗലുരു: ബസ് കുരങ്ങനെക്കൊണ്ട് ഓടിപ്പിച്ച ഡ്രൈവറുടെ ജോലി പോയി. കർണാടക ആർടിസി ബസ് ഡ്രൈവറുടെയാണ് ജോലിയാണ് കുരങ്ങനെക്കൊണ്ട് സ്റ്റിയറിങ്ങ് തിരിപ്പിച്ചതോടെ തെറിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ ബസ്സിലെ യാത്രക്കാരിലൊരാള്‍ പകര്‍ത്തി സോഷ്യൽമീഡിയയിൽ ഇട്ടതോടെ വൈറലാകുകയായിരുന്നു.
Samayam Malayalam monkey


ബെംഗലുരു ദാവനഗരെ കര്‍ണാടക ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ പ്രകാശാണ് കുരങ്ങനെക്കൊണ്ട് ബസ് ഓടിപ്പിച്ചത്. ഒക്ടോബർ ഒന്നിനായിരുന്നു സംഭവം. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്ന സമയത്താണിത്. ദാവനഗരെയിൽ നിന്ന് ഭമരസാഗരയിലേക്കായിരുന്നു ബസ്.

യാത്രക്കാരിലൊരാളുടെ കൂടെ സ്ഥിരം വരാറുള്ള കുരങ്ങനാണ് ഡ്രൈവറുടെ മടിയിൽ കയറിയത്. ഡ്രൈവര്‍ കുരങ്ങനെ സ്റ്റിയറിങ്ങിലിരുത്തി മൂന്ന് മിനിറ്റോളം വണ്ടിയോടിപ്പിച്ചു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ അന്വേഷണവിധേയമായി ഡ്രൈവറെ സസ്പെൻഡ് ചെയ്തിരിക്കുകയാണ് ഉദ്യോഗസ്ഥർ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ