ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ പേരിൽ നിരവധി കഥകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ജയലളിതയ്ക്കും തെലുങ്ക് സിനിമ താരം ആയിരുന്ന ശോഭന്‍ ബാബുവിനും ജനിച്ച മകളാണെന്ന് പറഞ്ഞാണ് ഒരു ചിത്രം പ്രചരിക്കുന്നത്. ചിത്രത്തിലുള്ള യുവതിക്ക് ജയലളിതയുമായുള്ള സാമ്യം ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ നടന്നത്.
ജയലളിതയുടെ രഹസ്യപുത്രിയാണ് ഇവരെന്നും അമേരിക്കയില്‍ ആരുമറിയാതെ ജീവിക്കുകയുമാണെന്നാണ് വാട്ട്സ്ആപിലും ഫേസ്ബുക്കിലും ചിത്രം സഹിതം പ്രചരിച്ചത്.
യഥാര്‍ത്ഥത്തില്‍ ഈ ചിത്രം 2014ല്‍ ജയലളിത ജയിലിലായതു മുതല്‍ പ്രചരിക്കുന്നുണ്ട്.ഈ ചിത്രം ശരിക്കും ആരുടേതാണെന്ന ചോദ്യത്തിന് ഉത്തരമായാണ് ടെലിവിഷന്‍ അവതാരകയായ ചിന്മയി ശ്രീപധ രംഗത്തെത്തിയത്.
ആ ചിത്രം ജയലളിതയുടെ മകളുടേത് അല്ലെന്നും ദിവ്യ രാമനാധന്‍ എന്നാണ് പെണ്‍കുട്ടിയുടെ പേരെന്നും ചിന്മയി പറയുന്നു. തിരുവനന്തപുരം സ്വദേശിനിയായ ദിവ്യ ഭര്‍ത്താവിനൊപ്പം ഓസ്ട്രേലിയയിലാണ് ജിവിക്കുന്നതെന്നും ചിന്മയി ഫെയ്സ്ബുക്ക് പേജിലൂടെ പറഞ്ഞു. പ്രചരണങ്ങള്‍ അവസാനിപ്പിച്ച് ആ പെണ്‍കുട്ടിയെ വെറുതെ വിടണമെന്നും ചിന്മയി പറയുന്നു