പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകളുമായി ഒരു വനിത എത്തിയിരിക്കുകയാണ്. ആശംസ നേര്‍ന്നിരിക്കുന്നത് 13,000 അടി മുകളില്‍ നിന്നാണെന്ന് മാത്രം. ശീതള്‍ മഹാജന് എന്ന സ്കൈഡൈവറാണ് അമ്പരപ്പിക്കുന്ന ഈ പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്. 13,000 അടി മുകളില്‍ നിന്നും സ്കൈഡൈവ് ചെയ്തായിരുന്നു ശീതള്‍ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള് നേര്‍ന്നത്. സംഭവം നടന്നത് അമേരിക്കയിലെ ചിക്കാഗോയില്‍ വെച്ചായിരുന്നു.
പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള് എന്നെഴുതിയ ഒരു പ്ലക്കാര്‍ഡ് പിടിച്ചായിരുന്നു ശീതളിന്റെ ആകാശച്ചാട്ടം. സഹായത്തിനായി ശീതളിന്റെ സുഹൃത്ത് സുദീപ് കോദാവതിയും ചാടിയിരുന്നു. സുദീപായിരുന്നു ശീതളിന്റെ ചാട്ടം ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്.