ആപ്പ്ജില്ല

സിനിമാകാർക്കെന്തുമാകാം; മാധ്യമങ്ങൾക്ക് പാടില്ല: റിമയ്‍ക്കെതിരെ സോഷ്യൽമീഡിയ

അക്രമത്തിനിരയായ യുവ നടി ജീവിത്തിലേക്ക് തിരിച്ചുവരുമ്പോള്‍ അവരുടെ സ്വകാര്യതയെ

TNN 26 Feb 2017, 1:33 am
കൊച്ചി: അക്രമത്തിനിരയായ യുവ നടി ജീവിത്തിലേക്ക് തിരിച്ചുവരുമ്പോള്‍ അവരുടെ സ്വകാര്യതയെ മാനിച്ച് ഒപ്പം നിന്നാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ ചരിത്രമെഴുതുമെന്ന് ഫേസ്ബുക്കിൽ വീരവാദം മുഴക്കിയ നടി റിമ കല്ലിങ്കലിനെതിരെ സോഷ്യൽ മീഡിയ. ഇരയുടെ പേര് സിനിമാക്കാർക്ക് മാത്രമേ അവകാശമുള്ളോയെന്നാണ് പോസ്റ്റിന് താഴെ കമന്‍റിൽ ജനങ്ങള്‍ ചോദിക്കുന്നത്. ചാനലുകാരും പത്രക്കാരുമൊക്കെ പറയുമ്പോഴാണ് പ്രശ്നമാക്കി പൊക്കികാണിക്കുന്നത്.
Samayam Malayalam social media against rima on actress issue
സിനിമാകാർക്കെന്തുമാകാം; മാധ്യമങ്ങൾക്ക് പാടില്ല: റിമയ്‍ക്കെതിരെ സോഷ്യൽമീഡിയ




‘ഉത്തരവാദിത്ത മാധ്യമപ്രവര്‍ത്തനം എന്താണെന്ന് മനസിലാക്കാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മുന്നിലുള്ള മികച്ച അവസരമാണ് ഇതെന്നും റിമ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. ജിഷയുടേയും സൗമ്യയുടേയുമൊക്കെ പേര് മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നപ്പോള്‍ ഇത്തരം പ്രതികരണങ്ങളൊന്നും കണ്ടില്ലല്ലോയെന്നുമാണ് ഏവരും ചോദിക്കുന്നത്.

കുറച്ചുദിവസങ്ങളായി മാധ്യമങ്ങള്‍ക്കെതിരെയുള്ള വിമർശനങ്ങളിൽ സംവിധായകനും റിമയുടെ ഭർത്താവുമായ ആഷിക് അബുവും മുമ്പിലുണ്ട്. രണ്ടുപേർക്കും ഉരുളയ്ക്കുപ്പേരി പോലെ ആളുകളുടെ മറുപടിയും ലഭിക്കുന്നുമുണ്ട്. കഴിഞ്ഞദിവസങ്ങളിലെല്ലാം ഹാഷ് ടാഗിട്ട് വിത്ത്‍യു, അഭിമാനമാണു നീ, സപ്പോർട്ട് തുടങ്ങിയ ഹാഷ് ടാഗുകളിൽ ഇരയായ നടിയുടെ പേരും ഫോട്ടോയും സിനിമാതാരങ്ങളെല്ലാം ഷെയർ ചെയ്തു കഴിഞ്ഞു. ഇതിനുശേഷമാണ് മാധ്യമങ്ങള്‍ ഇരയെ സംബന്ധിച്ച യാതൊന്നും പുറത്തുവിടരുതെന്ന് പറയുന്നതും. ഈ വിരോധാഭാസത്തിനെതിരെ ചോദ്യശരങ്ങളെയ്യുകയാണ് സോഷ്യൽ മീഡിയ.


social media against rima on actress issue.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ