ആപ്പ്ജില്ല

സഖാവ് റോഡ് ഷോ നടത്തിയവര്‍ക്കെതിരെ സോഷ്യല്‍ മീഡിയ..

നിവിന്‍ പോളി നായകനാകുന്ന ‘സഖാവ്’ സിനിമയുടെ പ്രചരണ റോഡ് ഷോയില്‍ എംഎല്‍എ സഖാവ് ഷംസീര്‍

TNN 4 Apr 2017, 9:25 pm
നിവിന്‍ പോളി നായകനാകുന്ന ‘സഖാവ്’ സിനിമയുടെ പ്രചരണ റോഡ് ഷോയില്‍ എംഎല്‍എ സഖാവ് ഷംസീര്‍ പങ്കെടുത്തത് നിര്‍ഭാഗ്യകരമാണെന്ന് മനോജ് കാന. ചായില്യം, അമീബ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ മനോജ് കാനയാണ് ചുവന്ന കുപ്പായമിട്ടാല്‍ കമ്മ്യൂണിസ്റ്റ് ആവില്ല എന്ന വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. ഷംസീറിനെ പോലുള്ള നേതാവ് ഈ കച്ചവടത്തിന് കുട പിടിച്ചത് വളരെ മോശമായിപ്പോയെന്നും മനോജ് കാന പറയുന്നു
Samayam Malayalam social media against sakhavu road show
സഖാവ് റോഡ് ഷോ നടത്തിയവര്‍ക്കെതിരെ സോഷ്യല്‍ മീഡിയ..


ഇന്നലെയാണ് നിവിൻ പോളി ഉള്‍പ്പെടെയുള്ളവര്‍ സഖാവിന്റെ പ്രചാരണാര്‍ത്ഥം തലശ്ശേരിയില്‍ റോഡ് ഷോ നടത്തിയത്. അഡ്വക്കേറ്റ് ഷംസീര്‍ എംഎല്‍എയായിരുന്നു റോഡ് ഷോ ഉദ്ഘാടനം ചെയ്തത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ റോഡ് ഷോയില്‍ പങ്കെടുത്തിരുന്നു. സഖാവി’ന് വേണ്ടി റോഡ് ഷോ നടത്തിയവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധമുയ‍ന്നു.

റോഡ് ഷോ വിജയിപ്പിക്കുകയും തിയേറ്ററില്‍ ചെങ്കൊടിയുമായ് ചെന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന സഖാക്കള്‍ നെഹ്‌റു കോളെജില്‍ മരിച്ച ജിഷ്ണു പ്രണോയിയെ കാണാതെ പോകരുതെന്നും, സഖാവ് വര്‍ഗ്ഗീസിനെ കൊള്ളക്കാരനായി ചിത്രീകരിക്കുകയും സിനിമാ നടന്‍ നിവിന്‍ പോളിയെ സഖാവായി പ്രതിഷ്ഠിക്കുകയും ചെയ്യുന്നതാണു പുതിയ കാലത്തെ കമ്മ്യൂണിസമെന്നും വിമ‍ർശനങ്ങളുയ‍ർന്നും.


സഖാവ് കൃഷ്ണന്‍ എന്ന കഥാപാത്രമായി നിവിന്‍ പോളി അഭിനയിക്കുന്ന ചിത്രമാണ് സഖാവ്. ഏറെ കാലത്തെ ആഗ്രഹമായിരുന്നു സിനിമയില്‍ ഒരു സഖാവിനെ അവതരിപ്പിക്കുക എന്നതെന്ന് നിവിന്‍ റോഡ് ഷോയില്‍ പറഞ്ഞിരുന്നു. സിദ്ധാര്‍ത്ഥ് ശിവയാണ് രചനയും സംവിധാനവും.



social media against sakhavu road show conducted by Sakhavu film crew

ആര്‍ട്ടിക്കിള്‍ ഷോ