ആപ്പ്ജില്ല

''കോളേജ് അല്ല, പ്രൈവറ്റ് അറവുശാല'': മലയാളം റാപ്പ് ഗാനം വൈറൽ

കൊച്ചി സ്വദേശിയായ ഫെജോ ആണ് ഗാനം ഒരുക്കിയിരിക്കുന്നത്.

Samayam Malayalam 15 Jan 2017, 5:02 pm
എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ജിഷ്ണുവിന്‍റെ മരണം വിളിച്ചു പറഞ്ഞത് ഞെട്ടിക്കുന്ന സത്യങ്ങള്‍ ആണ്. കണ്ണടച്ചിരിക്കുന്ന മാധ്യമങ്ങളോടൊപ്പം ഉണര്‍ന്നെഴുന്നേല്‍ക്കുന്ന യുവ തലമുറ പ്രതിഷേധ കുറിപ്പുകള്‍ എഴുതി, #JusticeForJishnu എന്ന ഹാഷ്ടാഗ് ട്രെന്‍റിങ് ആക്കി മാറ്റി. ഇനി ഒരു 'ജിഷ്ണു' ഇവിടെ ഉണ്ടാകാതിരിക്കട്ടെ എന്ന പ്രാര്‍ഥനയോടെ ഒരു ചെറുപ്പകാരന്‍ പുറത്തിറക്കിയ റാപ്പ് ഗാനം വൈറലാവുകയാണ്..
Samayam Malayalam song which says about private colleges bad activity goes viral
''കോളേജ് അല്ല, പ്രൈവറ്റ് അറവുശാല'': മലയാളം റാപ്പ് ഗാനം വൈറൽ


പ്രൈവറ്റ് കോളേജുകളെയും നമ്മുടെ ചിന്താഗതിയെയും വരികളിലൂടെ വിമര്‍ശിക്കുന്നു. യൗവനത്തെ അടിച്ചമര്‍ത്തി ചൂഷണം ചെയ്യുന്ന സ്വാശ്രയ കോളേജുകളെയും, വിദ്യാര്‍ഥികളുടെ അവസ്ഥയെയും ഇതില്‍ ചൂണ്ടിക്കാട്ടുന്നു. യുവത്വത്തെ കച്ചവടകണ്ണിലൂടെ മാത്രം കാണുന്ന പ്രൈവറ്റ് കോളേജുകളെ' പ്രൈവറ്റ് അറവുശാല' എന്നാണ് പാട്ടില്‍ അഭിസംഭോധന ചെയ്യുന്നത്. കൊച്ചി സ്വദേശിയായ ഫെജോ ആണ് ഗാനം ഒരുക്കിയിരിക്കുന്നത്.

മലയാളം റാപ്പ് ശൈലിയിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. രാഷ്ട്രീയ ജാതി ഭേദം ഇല്ലാതെ പോരാട്ടം തുടരണമെന്നും, എങ്കില്‍ നീതി നമുക്ക് ലഭിക്കുക തന്നെ ചെയ്യുമെന്നും ഫെജോ പ്രത്യാശിക്കുന്നു.




Song which says about Private Colleges Bad Activity Goes Viral

Song which says about Private Colleges Bad Activity Goes Viral, this Song Remebers us about todays contion about Private Engineering college students.

ആര്‍ട്ടിക്കിള്‍ ഷോ