ആപ്പ്ജില്ല

കശ്‌മീരി പോലീസുകാരന് അതിർത്തി കടന്ന് മംഗല്യം

താഴ്‌വരയിൽ സംഘർഷം തുടരുന്നതിനിടയിൽ അതിർത്തി കടന്നൊരു ‌കല്യാണം.

TNN 3 Sept 2016, 10:58 am
ശ്രീനഗർ: താഴ്‌വരയിൽ സംഘർഷം തുടരുന്നതിനിടയിൽ അതിർത്തി കടന്നൊരു ‌കല്യാണം. ശ്രീനഗറിലെ പോലീസുകാരൻ പാക് അധീന കശ്‌മീരിൽ നിന്നുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചു. ശ്രീനഗറിൽ സബ് ഇൻസ്‌പെക്‌ടറായ ഉവൈസ് ഗീലാനിയും പാക് അധീന കശ്‌മീരിൽ നിന്നുള്ള ഫൈസ ഗീലാനിയുമാണ് ‌കഴിഞ്ഞ ദിവസം വിവാഹിതരായത്.
Samayam Malayalam srinagar cop marries pok girl
കശ്‌മീരി പോലീസുകാരന് അതിർത്തി കടന്ന് മംഗല്യം


പാക് അധീന കശ്‌മീരിന്റെ തലസ്ഥാനമായ മുസാഫർബാദാണ് പെൺകുട്ടിയുടെ ജന്മസ്ഥലം. നിയന്ത്രണ രേഖയിലെ സംഘർഷങ്ങൾ ‌മൂലം ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

വരനായ ഉവൈസ് ഗീലാനിയുടെ പിതാവ് ഷാബിർ ഗീലാനിയും കശ്‌മീർ പോലീസിൽ സൂപ്രണ്ടായി വിരമിച്ച ആളാണ്. ഇന്ത്യ - പാക്ക് വിഭജനത്തിൽ വേർപ്പെട്ടുപോയ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ അദ്ദേഹം 2014ൽ മുസാഫർബാദിലേക്ക് പോയിരുന്നു. തുടർന്നാണ് ‌കുടുംബങ്ങളെ ഒന്നിപ്പിക്കാൻ ഫൈസയും ഉവൈസുമായുള്ള ‌വിവാഹം ഇരു‌വീട്ടുകാരും തീരുമാനിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ