ആപ്പ്ജില്ല

മാതാപിതാക്കൾ ഉപേക്ഷിച്ചിട്ട കുഞ്ഞിന് തുണയായത് തെരുവുനായ്ക്കൾ

കൊൽക്കത്തയിലെ ഒരുപറ്റം തെരുവുനായകളാണ് മനുഷ്യർക്ക് പോലും തോന്നാത്ത കാരുണ്യംകാട്ടി ഹീറോ പരിവേഷം നേടിയിരിക്കുന്നത്.

TNN 29 Jul 2017, 2:42 pm
ജനങ്ങളെ അക്രമിക്കുന്നു എന്നതിന്‍റെ പേരിൽ കൊന്നൊടുക്കൽ ഭീഷണിക്ക് വിധേയരാകുന്നവരാണ് തെരുവുനായകൾ. കൊൽക്കത്തയിലെ ഒരുപറ്റം തെരുവുനായകളാണ് മനുഷ്യർക്ക് പോലും തോന്നാത്ത കാരുണ്യംകാട്ടി ഹീറോ പരിവേഷം നേടിയിരിക്കുന്നത്. ഹൗറ റെയിൽവെ സ്റ്റേഷനിൽ മാതാപിതാക്കൾ ഉപേക്ഷിച്ച ഒരു പിഞ്ചുകുഞ്ഞിനാണ് ഈ തെരുവുനായ്ക്കൾ തുണയായത്.
Samayam Malayalam stray dogs guard baby for hours at busy bengal railway station
മാതാപിതാക്കൾ ഉപേക്ഷിച്ചിട്ട കുഞ്ഞിന് തുണയായത് തെരുവുനായ്ക്കൾ


സ്റ്റേഷനിലെ ബെഞ്ചിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഈ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന് അടുത്തായി പാൽകുപ്പിയും ഡയപ്പറും വച്ചിട്ടാണ് മാതാപിതാക്കൾ കടന്നു കളഞ്ഞത്. നിരവധിപേർ കുഞ്ഞിന് സമീപത്ത് കൂടി കടന്നുപോയെങ്കിലും ആരും തിരഞ്ഞൊന്നുനോക്കിയതുപോലുമില്ല. കുഞ്ഞിന് ആരും തുണയില്ലാതെ വന്നപ്പോൾ ആട്ടിപ്പായിക്കുന്ന തെരുവുനായ്ക്കളാണ് രക്ഷയ്ക്കായി എത്തിയത്.

ആരെയും അടുപ്പിക്കാതെ കുഞ്ഞിനുചുറ്റുമായി ഒരുപറ്റം നായകൾ നിലയുറപ്പിക്കുകയായിരുന്നു. കുഞ്ഞിന് സമീപത്ത് വന്നു നിന്നവരെ കുരച്ചോടിക്കുകയും ചെയ്തു. പിന്നീട് ആർപിഎഫിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുഞ്ഞിനെ സ്റ്റേഷനിലെ സുരക്ഷിതമായൊരിടത്തേക്ക് മാറ്റി. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി പ്രാഥമിക പരിശോധനകൾക്ക് ശേഷം കുഞ്ഞിനെ ചൈൽഡ് ലൈനിനു കൈമാറി. മനുഷ്യർപോലും മനുഷ്യത്വം കാണിക്കാത്ത ഇക്കാലത്ത് എന്തുകൊണ്ടും മൃഗങ്ങളാണ് ഭേദം എന്നുള്ള ചില തെവിളുകളാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ.

Stray Dogs Guard Baby For Hours At Busy Bengal Railway Station

For hours, no one suspected that the baby girl lying on the ground in the busy waiting area of Howrah station in Kolkata's fringes could be in trouble.

ആര്‍ട്ടിക്കിള്‍ ഷോ