ആപ്പ്ജില്ല

കാണാതായ ഭര്‍ത്താവിനെ മൂന്നു വര്‍ഷത്തിനു ശേഷം ടിക്ടോക്കില്‍ കണ്ടെത്തി യുവതി!

തമിഴ്നാട്ടിലെ വില്ലുപുരത്തുള്ള ജയപ്രദ എന്ന യുവതിയാണ് ടിക്ടോക്കിലൂടെ തന്‍റെ കാണാതായ ഭര്‍ത്താവ് സുരേഷിനെ കണ്ടെത്തിയത്. ഇയാളെ ടിക്ടോക്കില്‍ കണ്ട ബന്ധുക്കളാണ് ജയപ്രദയെ വിവരങ്ങള്‍ ആദ്യം അറിയിച്ചത്.

Samayam Malayalam 3 Jul 2019, 5:03 pm
വമ്പന്‍ ഹിറ്റായെങ്കിലും ടിക്ടോക് ആപ്പിന് ഇനി കേള്‍ക്കാത്ത പഴി ഒന്നും ഇല്ല. സംസ്കാരം മോശമാക്കുന്നു, കുട്ടികളെ വഴി തെറ്റിക്കുന്നു തുടങ്ങി നിരവധി അനവധി ആരോപണങ്ങള്‍ മാത്രമാണ് ഇന്നോളം ടിക്ടോക്കിനെപ്പറ്റി നമ്മള്‍ കേട്ടിട്ടുള്ളത്. എന്നാലിതാ ടിക്ടോക് വഴി കാണാതായ ഭര്‍ത്താവിനെ കണ്ടെത്തിയിരിക്കുകയാണ് ഇവിടെ ഒരു യുവതി.
Samayam Malayalam fehuedhdeide


തമിഴ്നാട്ടിലെ വില്ലുപുരത്തുള്ള ജയപ്രദ എന്ന യുവതിയാണ് ടിക്ടോക്കിലൂടെ തന്‍റെ കാണാതായ ഭര്‍ത്താവ് സുരേഷിനെ കണ്ടെത്തിയത്. ഇയാളെ ടിക്ടോക്കില്‍ കണ്ട ബന്ധുക്കളാണ് ജയപ്രദയെ വിവരങ്ങള്‍ ആദ്യം അറിയിച്ചത്.

2016ലായിരുന്നു സുരേഷ് വീട് വിട്ടു പോയത്. ഇവര്‍ക്ക് രണ്ടു കുട്ടികളുമുണ്ട്. ടിക്ടോക്കില്‍ സുരേഷുമായി സാമ്യം തോന്നിക്കുന്ന ഒരാളെ കണ്ട ബന്ധുക്കള്‍ ജയപ്രദയെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇത് തന്‍റെ ഭര്‍ത്താവ് തന്നെയാണെന്ന് ഇവര്‍ ഉറപ്പു വരുത്തി. പിന്നീട് ഹൊസൂരില്‍ വച്ച് വില്ലുപുരം പോലീസ് ഇയാളെ കണ്ടെത്തുകയായിരുന്നു.

വീട്ടിലെ ചില പ്രത്യേക അവസ്ഥകള്‍ മൂലമാണ് ഇയാള്‍ വീട് വിട്ടു പോയതെന്ന് പോലീസ് പറയുന്നു. ഹൊസൂരില്‍ ഒരു ട്രാക്ടര്‍ കമ്പനിയില്‍ മെക്കാനിക് ആയി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ഇവിടെ ഇയാള്‍ ഭിന്നലൈംഗികതയുള്ള ഒരു സ്ത്രീയുമായി ബന്ധത്തിലായിരുന്നു. ഇവര്‍ കൂടി ഉണ്ടായിരുന്ന വീഡിയോ ഉപയോഗിച്ചാണ് പോലീസിനു ഇയാളെക്കുറിച്ച് തുമ്പ് ലഭിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ