ആപ്പ്ജില്ല

നഴ്‌സുമാർ കൈയൊഴിഞ്ഞു: 17 കാരി പ്രസവിച്ചത് നടുറോഡിൽ

ഗർഭിണിയായ വിവരം കാമുകനോട് പറഞ്ഞതിനെ തുടർന്ന് അയാൾ പെൺകുട്ടിയെ ഒഴിവാക്കി

TNN 27 Aug 2017, 4:36 pm
റാഞ്ചി: കാമുകനിൽ നിന്ന് ഗർഭിണിയായ പെൺകുട്ടിക്ക് കൂടെയാരുമില്ലെന്ന് ആരോപിച്ച് ആരോഗ്യ കേന്ദ്രത്തിലെ അധികൃതർ ചികിത്സ നിഷേധിച്ചു. ജാർഖണ്ഡിലെ സരയ്‌കേല-ഖരസവാന്‍ ജില്ലയിലെ ഒരു ആരോഗ്യ കേന്ദ്രത്തിലാണ് പെൺകുട്ടി എത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച അവിടെ നിന്നും ഇറക്കി വിട്ട ശേഷം നാട്ടുകാർ നോക്കി നിൽക്കെ പെൺകുട്ടി നടുറോഡിൽ പ്രസവിച്ചു.
Samayam Malayalam teenager delivered baby on the road when health center refused help
നഴ്‌സുമാർ കൈയൊഴിഞ്ഞു: 17 കാരി പ്രസവിച്ചത് നടുറോഡിൽ


ഗർഭിണിയായ വിവരം കാമുകനോട് പറഞ്ഞതിനെ തുടർന്ന് അയാൾ പെൺകുട്ടിയെ ഒഴിവാക്കി. തുടർന്ന് വീട്ടിൽ നിന്ന് ഒഴിഞ്ഞു നിന്ന പെൺകുട്ടി നാലു മാസത്തോളം തെരുവിൽ അലഞ്ഞുനടക്കുകയായിരുന്നു.
വാഹനത്തിലും മറ്റും ആ വഴി കടന്നു പോയവർ രക്തത്തിൽ കുളിച്ചു കിടന്ന പെൺകുട്ടിയെയും കുഞ്ഞിനെയും സഹായിക്കാൻ കൂട്ടാക്കിയില്ല. ഓംപ്രകാശ് എന്നയാൾ പെൺകുട്ടിയെ വീണ്ടും ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും അധികൃതർ കൈയൊഴിഞ്ഞു.

തുടർന്ന് ഓംപ്രകാശ് പോലീസിനെ വിവരമറിയിച്ചു. പോലീസ് നിർദേശിച്ചത് അനുസരിച്ച് ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ എത്തി അമ്മയുടെയും കുഞ്ഞിന്‍റെയും പൊക്കിൾക്കൊടി ബന്ധം മുറിച്ചു. തുടർന്ന് ഇരുവരെയും മഹിള സുരക്ഷ ഗൃഹത്തിലേക്ക് മാറ്റി. പെൺകുട്ടി ആശുപത്രിയിൽ എത്തിയപ്പോൾ അവിടെ രണ്ട് നഴ്‌സ് മാത്രമാണുണ്ടായിരുന്നതെന്ന് മെഡിക്കൽ സൂപ്രണ്ട് വ്യക്തമാക്കി. അവർ ആ സമയത്ത് അവർ മറ്റൊരു പ്രസവം എടുക്കുകയായിരുന്നെന്നും സൂപ്രണ്ട് പറഞ്ഞു. എന്നാൽ അവർ ആ പെൺകുട്ടിയെ കൈയൊഴിഞ്ഞത് തെറ്റായി പോയെന്നും സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.



teenager delivered baby on the road, when health center refused help

17-year-old girl delivered on the road while many people watching on sides. Health Center refused to help her when she sought help.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ