ആപ്പ്ജില്ല

ലോകത്തിനു വിസ്മയമായി 6 വയസ്സുകാരി അഡാലിയ റോസ്

ലോകത്തിനു മുഴുവന്‍ വിസ്മയമാവുകയാണ് അഡാലിയെ റോസ് എന്ന കൊച്ചു പെണ്‍ക്കുട്ടി. 6 വയസ്സില്‍ 60 വയ

TNN 25 Aug 2016, 6:47 pm
ലോകത്തിനു മുഴുവന്‍ വിസ്മയമാവുകയാണ് അഡാലിയെ റോസ് എന്ന കൊച്ചു പെണ്‍ക്കുട്ടി. 6 വയസ്സില്‍ 60 വയസ്സുകാരിയെ പോലെ തോന്നുന്ന അഡാലിയയ്ക്ക് പ്രോഗേറിയ എന്ന അത്യപൂര്‍വ്വമായ ജനിതക വൈകല്യമാണ്. ചെറുപ്രായത്തിലെ വാര്‍ദ്ധക്യം ബാധിക്കുന്ന ഈ അസുഖത്തിന്റെ തീവ്രതയെ കുറിച്ച് ശാസ്ത്രം ഇന്നും പഠനങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്. ദേഹം മുഴുവന്‍ വൃദ്ധരെ പോലെ ചുക്കി ചുളിഞ്ഞ്, തലമുടിയും പല്ലും കൊഴിഞ്ഞുള്ള അഡാലിയയുടെ രൂപം കണ്ടാല്‍ ആറു വയസ്സുകാരിയാണോയെന്ന് ആരും സംശയിച്ച് പോകും. കുഞ്ഞു മനസ്സുകളെ തളര്‍ത്തികളയുന്ന ഈ രോഗം അഡാലിയയുടെ സന്തോഷങ്ങളെ ചെറുതരിപോലും ഇല്ലാതാക്കിയിട്ടില്ല.
Samayam Malayalam the curious case of adalia rose
ലോകത്തിനു വിസ്മയമായി 6 വയസ്സുകാരി അഡാലിയ റോസ്




ഇത്തരം രോഗ ബാധിതരായ കുട്ടികള്‍ക്ക് ആയുസ്സ് അധികം ഉണ്ടാകാറില്ല. അഡാലിയയുടെ കാര്യത്തിലും സ്ഥിതി മറിച്ചല്ല എന്ന് തന്നെയാണ് ശാസ്ത്രലോകവും പറയുന്നത്. യുകെയിലാണ് അഡാലിയയുടെ താമസം. അഡാലിയയ്ക്ക് 3 സഹോദരങ്ങളുണ്ട്. ഇവര്‍ക്കൊപ്പം കളിക്കാനും അഡാലിയ മടിയില്ലാതെ കൂടും. 3 വയസ്സുള്ളപ്പോള്‍ തലമുടി കൊഴിഞ്ഞ് മൊട്ടത്തലയായപ്പോള്‍ കരഞ്ഞ അഡാലിയയുടെ വിഷമമം മാറ്റാനായി തല മൊട്ടയടിച്ച് അമ്മ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തതോടെ അമ്മ നതാലിയയും അഡാലിയയും പ്രശസ്തരായി മാറി. അഡാലിയുടെ കഥ ലോകം മുഴുവന്‍ അമ്മയിലൂടെ അറിഞ്ഞു. നൃത്തവും പാട്ടും കളിയുമായി അഡാലിയ കൊച്ചു മാലാഖയെ പോലെ പാറി നടക്കുകയാണ്. അഡാലിയ റോസ് എന്ന ഫേസ് ബുക്ക് പേജിലൂടെ 14,611,132 ആള്‍ക്കാര്‍ക്ക് അഡാലിയ തങ്ങളുടെ ഓമനയായി മാറി.



അഡാലിയയുടെ അസുഖത്തിന് സമാന അസുഖമുള്ള കുഞ്ഞുങ്ങള്‍ മറ്റുള്ളവരെ തുറിച്ച് നോട്ടത്തിനെ ഭയക്കുന്നവരാണ് അതിനാല്‍ വീടുകള്‍ക്കുള്ളിലേക്ക് ഒതുങ്ങി കൂടാറാണ്. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയാവുകയാണ് അഡാലിയ അത് തന്നെയാണ് അവളുടെ സവിശേഷതയും. പുമ്പാറ്റയുടെ ആയുസ്സോളമേ കാണുവെങ്കില്ലും ഒത്തിരിയേറെ ആത്മവിശ്വാസം മറ്റുള്ളവരിലേക്ക് പകരുന്നതാണ് അഡാലിയയുടെ ജീവിതം. അഡാലിയയുടെ പേരിലുള്ള ഉത്പ്പന്നങ്ങളുടെ വെബ്സൈറ്റും ഏറെ തരംഗമായികഴിഞ്ഞിട്ടുണ്ട്.



അഡാലിയയുടെ പേരില്‍ സ്വന്തം ഡിസൈനിലുള്ള ടീഷര്‍ട്ടുകളും ഓണ്‍ലൈന്‍ വഴി വിപണിയില്‍ എത്തിച്ചു കഴിഞ്ഞു. അച്ഛനും അമ്മയും അഡാലിയയ്ക്ക് താങ്ങും തണലുമായി ഒപ്പമുണ്ട്. ടീഷര്‍ട്ട് വിറ്റ് കിട്ടുന്ന പണം മുഴുവന്‍ ജനിതക വൈകല്യം ബാധിച്ച കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനായി ഉപയോഗിക്കാനാണ് അഡാലിയ താല്‍പര്യപെടുന്നത്. അഡാലിയ റോസ് എന്ന പേരില്‍ അഡാലിയക്കായി ആരാധകരുടെ ഫാന്‍സ് അസോയിയേഷന്‍ പോലുമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ