ആപ്പ്ജില്ല

2017ൽ പറന്നുയർന്ന വിമാനം ലാന്‍റ് ചെയ്തത് 2016ൽ

ഈ പുതുവര്‍ഷത്തില്‍ ഒരു വിമാനത്തിന് കാലത്തിന് പിന്നിലേക്ക് സഞ്ചരിക്കാന്‍ കഴിഞ്ഞു

TNN 4 Jan 2017, 1:33 pm
ടൈം ട്രാവല്‍ ( വര്‍ത്തമാന കാലത്തിന് പിന്നിലേക്കും ഭാവി കാലത്തിലേക്കുമൊക്കെ സഞ്ചരിക്കാവുന്ന അവസ്ഥ)എന്ന സംഭവം നാം ഇക്കാലത്ത് സിനിമകളില്‍ മാത്രമാണ് കാണുന്നത്. എന്നാല്‍ അത്തരമൊരു സംഭവം നമ്മുടെ കണ്‍മുന്നില്‍ നടന്നെന്ന് കേട്ടാൽ വിശ്വസിക്കുമോ. അതെ അങ്ങനെ ഒരു സംഭവം നടന്നിരുക്കുന്നു. ഈ പുതുവര്‍ഷത്തില്‍ ഒരു വിമാനത്തിന് കാലത്തിന് പിന്നിലേക്ക് സഞ്ചരിക്കാന്‍ കഴിഞ്ഞു. യുണൈറ്റ‍് എയര്‍ലൈന്‍സിന്‍റെ വിമാനമാണ് ഈ അത്ഭുത യാത്രക്ക് സാക്ഷിയായത്.
Samayam Malayalam the flight that took off in 2017 landed in 2016
2017ൽ പറന്നുയർന്ന വിമാനം ലാന്‍റ് ചെയ്തത് 2016ൽ


2017 ജനുവരി ഒന്നിന് ചൈനയിലെ ഷാങ്ഹായിയില്‍ നിന്നു പറന്നുയര്‍ന്ന യുഎ 890 വിമാനം അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്കോയില്‍ പറന്നിറങ്ങിയത് 2016 ഡിസംബര്‍ 31നാണ്. അതായത് ഒരു ദിവസം പിന്നില്‍. ഇരു രാജ്യങ്ങളിലേയും സമയവ്യത്യാസമാണ് ഈ ടൈം ട്രാവല്‍ യാത്രക്ക് കാരണമായത്.



The Flight that took off in 2017 & landed in 2016

Have you heard of the flight that took off in 2017 and landed in 2016. United Airlines flight UA890 (Boeing 787-909) took off from shanghai on Jan 1 2017 to land in San Francisco on 31 Dec 2016.

ആര്‍ട്ടിക്കിള്‍ ഷോ