ആപ്പ്ജില്ല

ഖുഷിയുടെ ഉള്ളം കൈയ്യിൽ ഇപ്പോഴും അമ്മയുണ്ട്

മൊബൈൽ ഫോണിൽ ഖുഷിയുടെ ലോക്ക് സ്ക്രീൻ ചിത്രം കണ്ടവരുടെ കണ്ണ് നിറഞ്ഞു

Samayam Malayalam 30 Apr 2018, 9:25 pm
നടി ശ്രീദേവി ഓർമയായിട്ട് മാസങ്ങളായി. എങ്കിലും ഏറെ പ്രിയപ്പെട്ടൊരാള്‍ വേർപിരിഞ്ഞുപോയ വേദനയിൽനിന്നും മുക്തരാകാൻ ഭർത്താവ് ബോണി കപൂറിനും മക്കൾക്കുമായിട്ടില്ല. ഓരോ സമയത്തും ജാൻവിയുടെയും ഖുഷിയുടെയും മുഖത്ത് സന്തോഷം വിരിയിക്കാൻ ബോണി തന്നാലാവും വിധം പരിശ്രമിക്കാറുണ്ട്. അമ്മ തങ്ങളെ വിട്ടുപോയെങ്കിലും ജാൻവിയും ഖുഷിയും അമ്മ തങ്ങളുടെ ഒപ്പം ഉണ്ടെന്ന രീതിയിലാണ് ഓരോ നിമിഷവും.
Samayam Malayalam tt



അമ്മയോടൊപ്പമുള്ള നല്ല നിമിഷങ്ങൾ അവരുടെ കൂടെ തന്നെയുണ്ടെപ്പോഴുമെന്ന് കാണിക്കുന്നതാണ് പുതിയ ചിത്രങ്ങൾ. ആ ഓർമകളിലാണ് അവരിപ്പോഴും. അടുത്തിടെ ശ്രീദേവിയുടെ ഇളയ മകൾ ഖുഷിയുടെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർമാരുടെ ക്യാമറക്കണ്ണിൽ അപ്രതീക്ഷിതമായി ഒരു ചിത്രം പതിഞ്ഞു. ഖുഷി ഉള്ളം കൈയിൽ ചേർത്തുപിടിച്ചിരിക്കുന്ന മൊബൈൽ ഫോണിലെ വാള്‍പേപ്പറായിരുന്നു(ലോക്ക് സ്ക്രീൻ ചിത്രം) അത്. മൊബൈൽ ഫോണിൽ ഖുഷി വാൾപേപ്പറാക്കിയ ചിത്രം കണ്ടവരുടെ കണ്ണ് നിറഞ്ഞു. അമ്മ ശ്രീദേവിക്കൊപ്പമുളള ഖുഷിയുടെ ചെറുപ്പകാലത്തെ ചിത്രമായിരുന്നു അത്. ഖുഷിയെ തലയിലേന്തി ശ്രീദേവി നിൽക്കുന്ന ഒരു ചിത്രം. കഴിഞ്ഞ വർഷം ഖുഷിയുടെ പിറന്നാൾ ദിവസം ശ്രീദേവി ഇതേ ചിത്രം സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ