ആപ്പ്ജില്ല

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വധു; ഈ 106-കാരി

ബ്രസീലില്‍ നിന്നും ഒരു അപൂര്‍വ്വ വിവാഹ നിശ്ചയ വാര്‍ത്ത ലോകം

TNN 4 Feb 2017, 8:59 pm
ബ്രസീലില്‍ നിന്നും ഒരു അപൂര്‍വ്വ വിവാഹ നിശ്ചയ വാര്‍ത്ത ലോകം ഏറ്റെടുത്തിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വധുവായ വാള്‍ഡെമിറ റോഡ്രിഗസ് ഡ ഒലിവേറ എന്നയാളുടേതാണ് ഈ വിവാഹനിശ്ചയം. വയസ്സ് 106. വരന്‍ അപാരെസിഡോ ഡിയാസ് ജേക്കബ്. വയസ്സ് 66. വാള്‍ഡ എന്നും ജാക്കോ എന്നുമാണ് ഇവരുടെ വിളിപ്പേരുകൾ.
Samayam Malayalam the worlds oldest fiancee gets engaged at the age of 106
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വധു; ഈ 106-കാരി




തെക്ക് കിഴക്കന്‍ ബ്രസീലിലെ പിരാസുന്‍ഗുനയിലെ ഒരു വൃദ്ധ സദനത്തിലെ അന്തേവാസികളാണ് ഇരുവരും. മൂന്ന് വര്‍ഷമായി ഒരേ കേന്ദ്രത്തില്‍ താമസിക്കുന്ന ഇവര്‍ വിവാഹിതരാകണമെന്ന ആഗ്രഹം അധികൃതരോട് തുറന്നു പറയുകയായിരുന്നു.



വിവാഹിതരായി സ്വന്തമായി ഒരു കുഞ്ഞുവീടെടുത്ത് മാറണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ സ്വന്തമായി ജീവിക്കാൻ ഇരുവരുടെയും ആരോഗ്യസ്ഥിതി പരിഗണിച്ച് അസാധ്യമാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ഇതോടെ വിവാഹത്തിന് പകരം വിവാഹ നിശ്ചയ ചടങ്ങ് കേമമായി നടത്താന്‍ വൃദ്ധ സദനത്തിന്റെ നടത്തിപ്പുകാര്‍ തീരുമാനിക്കുകയായിരുന്നു.



150 പേരാണ് ചടങ്ങിന് അതിഥികളായെത്തിയത്. സ്വപ്‌ന സാക്ഷാത്കാരത്തിന്റെ ദിനത്തില്‍ വസ്ത്രത്തിലും ഒരുക്കത്തിലുമൊന്നും ഇരുവരും ഒരു കുറവും വരുത്തിയില്ല. മോതിരം മാറി, പരസ്പരം ചുംബിച്ച് പ്രണയം പ്രകടമാക്കി വാള്‍ഡയും ജാക്കോയും അതിഥികളുടേയും ലോകത്തിന്റേയും മനം കവ‍‍ർന്നു.



The ‘world’s oldest fiancee’ gets engaged at the age of 106.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ