ആപ്പ്ജില്ല

കള്ളന് പശ്ചാത്താപം; മോഷ്‍ടിച്ച സ്വര്‍ണം തിരിച്ചുനല്‍കി

പരാതിക്കാരി പറയുന്നു കള്ളന് പശ്ചാത്താപമെന്ന്...

TNN 20 Dec 2017, 5:10 pm
കായംകുളം കൊച്ചുണ്ണിക്കഥയോട് താരതമ്യപ്പെടുത്താവുന്ന ഒരു കഥ പശ്ചിമ ബംഗാളില്‍ നിന്ന്. കഴിഞ്ഞ ഞായറാഴ്‍ച്ച ബംഗാളിലെ ബദ്രേശ്വര്‍ സ്വദേശിയായ പൂര്‍ണിമ ഘോഷ് മാര്‍ക്കറ്റില്‍ പോയി.
Samayam Malayalam thief returns gold and valuables in west bengal
കള്ളന് പശ്ചാത്താപം; മോഷ്‍ടിച്ച സ്വര്‍ണം തിരിച്ചുനല്‍കി


തിരികെ വന്നപ്പോള്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണവും കറന്‍സി നോട്ടുകളും മോഷണം പോയെന്ന് മനസിലായി. തൊട്ടടുത്ത ദിവസം തന്നെ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒരനക്കവും കണ്ടില്ല.

രണ്ടാംനാള്‍ വീണ്ടും ലോക്കര്‍ തുറന്ന പൂര്‍ണിമ ഞെട്ടി. മോഷ്‍ടിക്കപ്പെട്ട സ്വര്‍ണവും പണവും കടലാസില്‍ പൊതിഞ്ഞ് തിരികെ കൊണ്ടുവച്ചിരിക്കുന്നു. എന്തായാലും നന്മയുള്ള കള്ളന്‍റെ കഥ നാട് മുഴുവന്‍ അറിഞ്ഞു. തന്‍റെ സാഹചര്യം മനസിലാക്കിയ കള്ളനായിരിക്കും മോഷണമുതല്‍ തിരികെ തന്നതെന്നാണ് പൂര്‍ണിമ വിശ്വസിക്കുന്നത്.

പോലീസ് പറയുന്നത് പൂര്‍ണിമയുടെ ബന്ധുക്കള്‍ തന്നെയാകാം സ്വര്‍ണം മോഷ്‍ടിച്ചതെന്നാണ്. പൂര്‍ണിമ പോലീസില്‍ പരാതി നല്‍കിയത് അറിഞ്ഞ് ഭയംകാരണം തിരികെ മുതലും പണവും കൊണ്ടുവന്നുവച്ചതാകാം എന്നും പോലീസ് പറയുന്നു. അന്വേഷണം പോലീസ് അവസാനിപ്പിച്ചിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ