ആപ്പ്ജില്ല

മസിലുകൾ സെഗാറ്റോയുടെ വീക്ക്‍നെസ്സാണ്...

ബ്രസീലിലെ സാവോ പോളോ സ്വദേശിയായ സെഗാറ്റോ മസിലുകള്‍ ഭ്രാന്താണ്.

TNN 6 Oct 2016, 9:24 pm
ബ്രസീലിലെ സാവോ പോളോ സ്വദേശിയായ സെഗാറ്റോക്ക് മസിലുകള്‍ ഭ്രാന്താണ്. മസിലുകൾ കൂട്ടാൻ ഇയാൾ കാട്ടികൂട്ടുന്ന വിക്രിയകള്‍ കേട്ടാൽ ഞെട്ടും. ഹൾക്ക്, ഹീമാൻ എന്ന് നാട്ടുകാര്‍ ഇയാളെ കാണുമ്പോൾ വിളിക്കും. 48 കാരനായ ഇയാള്‍ കെട്ടിടനിർമ്മാണ തൊഴിലാളിയാണ്. എങ്ങനെയെങ്കിലും മസിലുകള്‍ കൂട്ടണമെന്ന വാശിയാണ് ഇയാളെ ഇങ്ങനെയാക്കിയത്. ഇപ്പോളിയാളെ കണ്ടാൽ ആളുകള്‍ പേടിക്കും.
Samayam Malayalam this bodybuilder risks his life by injecting his muscles with oil
മസിലുകൾ സെഗാറ്റോയുടെ വീക്ക്‍നെസ്സാണ്...




പ്രശസ്ത അമേരിക്കൻ നടന്‍ അർണോൾഡ് ഷ്വാസ്നെഗറുടെ ശരീരം കണ്ടാണ് സെഗാറ്റോയ്ക്ക് മസിലുകള്‍ ഭ്രാന്തായത്. സിന്തോൾ ഓയിൽ ശരീരത്തിൽ കുത്തിവച്ച് ഇയാൾ ഇതിനായി പരിശ്രമിച്ചു. മസിൽ വർദ്ധനയ്ക്കുള്ള എണ്ണയാണ് ഇത്. മസിൽ വേണ്ടിടത്ത് നേരിട്ട് കുത്തിവയ്ക്കുകയാണ് ഇയാൾ ചെയ്യുന്നത്.



5 വർഷം മുമ്പ് 12 ഇഞ്ചുണ്ടായിരുന്ന മസിൽ വലിപ്പം ഇപ്പോൾ 23 ഇഞ്ചായി. ഇത് 27 ഇഞ്ച് ആക്കാനുള്ള ശ്രമത്തിലാണ് ഇയാൾ. ചെറുപ്പത്തിൽ മെലിഞ്ഞുണങ്ങിയ ദേഹം ആയതുമൂലം ഏറെ കളിയാക്കൽ ഏറ്റുവാങ്ങിയതാണ് താനിങ്ങനെ മാറാൻ ഇടയാക്കിയതെന്ന് സെഗാറ്റോ. ജിമ്മിൽ നിന്നാണ് ഇയാൾ സിന്തോൾ ഓയിൽ ഉപയോഗിക്കാൻ പഠിച്ചത്. ഇപ്പോൾ 88 കിലോ ഭാരമാണിയാള്‍ക്ക് ഉള്ളത്. പക്ഷേ ഇതുമൂലം ഇയാളുടെ ആരോഗ്യം നശിക്കുകയുമാണ്.

summary- Valdir Segato, a bodybuilder from Brazil, injects oil into his muscles to look beefed up. Although the injections helped him in gaining 25 kg, the unnatural way of bulking up doesn’t actually make his muscles stronger. In fact, it can lead to amputation or other life-threatening problems.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ