ആപ്പ്ജില്ല

ഇഷ്ടം തുറന്നു പറഞ്ഞു; അവൻ ചേർത്ത് പിടിച്ച് ചുംബിച്ചു...

അപ്രതീക്ഷിതമായി പെട്ടെന്നൊരു ദിവസം ഒരു യാത്ര പോവാമെന്ന് ഹ്യൂബർ ജിമ്മിയോട് പറഞ്ഞു. ബാഗുകൾ പാക്ക് ചെയ്ത് ഇരുവരും ഇറങ്ങി തിരിച്ചു...

TNN 28 Aug 2017, 1:37 pm
പ്രണയത്തിന് അതിരുകളില്ല... കണ്ണും മൂക്കുമില്ല... എന്ന് പറയുന്നത് അന്വർഥമാക്കി ഒരു പ്രണയകഥ വൈറലാവുകയാണ്. സ്വീഡൻകാരനായ മുൻ ഒളിമ്പിക് ഡൈവർ ജിമ്മി സ്ജോഡിനും കാമുകൻ ബോഡി ബിൽഡറും ഡിസൈനറുമായ ജർമ്മൻകാരൻ പാട്രിക് ഹ്യൂബറും തമ്മിലുള്ള പ്രണയമാണ് ഇൻസ്റ്റാഗ്രാമിൽ തരംഗമാവുന്നത്.
Samayam Malayalam this former olympic divers and his boyfriends love story goes viral
ഇഷ്ടം തുറന്നു പറഞ്ഞു; അവൻ ചേർത്ത് പിടിച്ച് ചുംബിച്ചു...





അപ്രതീക്ഷിതമായി പെട്ടെന്നൊരു ദിവസം ഒരു യാത്ര പോവാമെന്ന് ഹ്യൂബർ ജിമ്മിയോട് പറഞ്ഞു. ബാഗുകൾ പാക്ക് ചെയ്ത് ഇരുവരും ഇറങ്ങി തിരിച്ചു. എവിടേക്കാണ് പോവുന്നതെന്ന് ജിമ്മിയോട് പറഞ്ഞിരുന്നില്ല. മ്യൂണിച്ചിലൂടെ ഇറ്റാലിയൻ ആൽപ്സ് പർവതനിരയ്ക്ക് സമീപത്തൂടെ അവർ യാത്ര ചെയ്തു. ഒടുവിൽ വെനീസിലെത്തി.


  T H E K I S S 😘🐶🔐 kissin my boy #gondola #love #summer #daddyandpup #gaytravel #wolfdeutschland 📸 Serena Genovese @flytographer A post shared by Wolf Deutschland 🐺 (@wolfdeutschland) on Aug 8, 2017 at 9:37am PDT
പിന്നീട് നടന്നത് അവരുടെ ജീവിതത്തിലെ ഏറ്റവും റൊമാൻറിക്കായ നിമിഷങ്ങളായിരുന്നുവെന്ന് ഹ്യൂബർ പറയുന്നു. വെനീസിലെത്തിയതിന് ശേഷം രാവിലെ അവർ ഒരു കളിവള്ളത്തിൽ യാത്ര ചെയ്യാൻ തുടങ്ങി. ഒരു പെൺകുട്ടിയും കൂടെയുണ്ടായിരുന്നു. ടൂറിസ്റ്റ് ഗൈഡാണെന്നാണ് ജിമ്മി കരുതിയിരുന്നത്. എന്നാൽ ആ സുന്ദര നിമിഷങ്ങൾ പകർത്താനായി നിയോഗിക്കപ്പെട്ട ഒരു ഫോട്ടോഗ്രാഫറായിരുന്നു അവൾ.


  E T E R N A L L O V E 😍 I will kiss my sweet lil boy forever 😘🐶 #kiss #cuddle #summer #love #venice @libertytravel 📸 @serena_genovese 📷 credit @flytographer --- It was a complete surprise. On the Wednesday night I told my boyfriend to pack his bags because the next day I wanted to take him on a surprise trip somewhere he always wanted to go. So he packed his bag and we got in the car, and I started driving and we drove over the South Tyrol, which is the most scenic route through the Italian Alps, so I had planned everything to be the most romantic 😍😜 We ended up in Venice. Then on the Friday, I said “We have an appointment at 10.30, so be ready and wear something…”, and my he still didn’t understand something was going on. So we get to the gondolas and there was a girl, and he thought she was just a tour guide. But she was a professional photographer and took pictures all the time.. to capture that special moment. Then at a intimate little canal I get down on one knee in the gondola and pop the question. I started crying while I asked him the question, and can’t even remember what in specific I said. But he said YES 😍🎩💍🎩 now he is my fiancé and we started planning our wedding 😍 A post shared by Wolf Deutschland 🐺 (@wolfdeutschland) on Aug 14, 2017 at 10:08am PDT
കളിവള്ളത്തിലെ യാത്രയ്ക്കിടെയാണ് ഹ്യൂബർ ഏറെക്കാലമായി മനസ്സിൽ കൊണ്ടു നടക്കുന്ന ഇഷ്ടം ജിമ്മിയോട് തുറന്ന് പറഞ്ഞത്. "സത്യത്തിൽ ആ സമയം ഞാൻ കരയുകയായിരുന്നു. എങ്ങനെയാണ് അവനോട് അക്കാര്യം പറഞ്ഞതെന്ന് പോലും എനിക്കോർമ്മയില്ല. പക്ഷേ... കേട്ട മാത്രയിൽ അവനെന്നെ ചേർത്ത് പിടിച്ചു... ചുംബിച്ചു. സമ്മതം മൂളി..." സുന്ദരമായ പ്രണയഭ്യർഥനയുടെ നിമിഷങ്ങൾ ഹ്യൂബർ ഓർക്കുന്നു. ഇരുവരും വിവാഹിതരാവാൻ തീരുമാനിച്ചിരിക്കുകയാണ്.

This former Olympic diver's and his boyfriend’s love story goes viral

The love story of gay couples Jimmy Sjödin, a former Olympic diver from Sweden and his boy friend Patrick Huber is winning hearts on Instagram.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ