ആപ്പ്ജില്ല

ചില കത്തുകള്‍ നമ്മുടെ കണ്ണു നനയിപ്പിക്കും ഇതുപോലെ!

കപിൽ ഷോയിലെ സുനിൽ ഗ്രോവർ എന്ന ഹാസ്യനടന് ലഭിച്ച ഒരുകത്ത് ഇന്ന് ഏവരുടെയും കണ്ണു നനയിപ്പിക്കുകയാണ്.

TNN 6 Sept 2016, 1:35 pm
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ കോമഡി ഷോകൾക്ക് പുതിയ മുഖം നൽകിയ പരിപാടി ആണ് കപിൽ ശർമ ഷോ. വീക്കെൻഡുകളിലെ സായാഹ്നങ്ങളിൽ ഏറെ പൊട്ടിച്ചിരിപ്പിച്ച കപിൽ ഷോയിലെ സുനിൽ ഗ്രോവർ എന്ന ഹാസ്യനടന് ലഭിച്ച ഒരുകത്ത് ഇന്ന് ഏവരുടെയും കണ്ണു നനയിപ്പിക്കുകയാണ്.
Samayam Malayalam this heart warming note from a fan to comedian sunil grover will leave you teary eyed
ചില കത്തുകള്‍ നമ്മുടെ കണ്ണു നനയിപ്പിക്കും ഇതുപോലെ!


എയർപോർട്ടിൽ വെച്ച് സുനിലിന് വളരെ അവിചാരിതമായി ഒരു കത്ത് ലഭിച്ചു. പേരറിയാത്ത ഒരു സ്‌ത്രീ എയർപോർട്ടിൽ നിൽക്കുകയായിരുന്ന സുനിലിന്‍റെ കൈയിൽ ഒരു കഷ്‌ണം പേപ്പറിൽ ഒരു കുഞ്ഞു കത്ത് ഏൽപ്പിക്കുകയായിരുന്നു. ഈ കത്താണ് സുനിൽ തന്‍റെ ട്വിറ്ററിൽ അപ്‌ലോഡ് ചെയ്തത്.

കഴിഞ്ഞ ആറുമാസം എന്‍റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ട് അനുഭവിച്ചസമയമായിരുന്നു. എന്‍റെ മകൻ കാൻസർ ബാധിതനായി, ജീവിതം തകർന്നു പോയ നിമിഷങ്ങളിൽ നിങ്ങൾ ഞങ്ങളെ ഒരുപാട് ചിരിപ്പിച്ചു. ഒരുപാട് നന്ദിയുണ്ട്. നേരിട്ട് വന്ന് സംസാരിക്കാൻ എനിക്ക് സാധിക്കില്ല അതിനാലാണ് ഈ സന്ദേശം. കുറിപ്പിൽ പറയുന്നു.

At the airport a lady gives it to me and vanishes. M'am I feel, He will come back. Soon. Healthy. To stay. God bless pic.twitter.com/e0w2AhpLFd — Sunil Grover (@WhoSunilGrover) September 3, 2016

ആര്‍ട്ടിക്കിള്‍ ഷോ