ആപ്പ്ജില്ല

അറുപതുകളിൽ വരച്ച ചിത്രത്തിൽ സ്മാർട്ട്ഫോണിന്‍റെ സാന്നിധ്യം

സ്മാർട്ട്ഫോണിനെ കുറിച്ച് അറിവില്ലാതിരുന്ന കാലത്ത് വരച്ച ചിത്രത്തിൽ പോലും സ്മാർട്ട്ഫോൺ ഇടംതേടിയിരിക്കുന്നു

TNN 17 Nov 2017, 4:14 pm
സ്മാർട്ട്ഫോണിനെ കുറിച്ച് അറിവില്ലാതിരുന്ന ഒരുകാലത്ത് വരച്ച ചിത്രത്തിൽ പോലും സ്മാർട്ട്ഫോൺ ഇടംതേടിയിരിക്കുന്നു!! 1860 ൽ വരച്ചതെന്ന് കരുതപ്പെടുന്ന ചിത്രത്തിലാണ് സ്മാർട്ട്ഫോണിന്‍റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഓസ്ട്രിയൻ ചിത്രകാരനായ ഫെർഡിനാൻസ് ജോർജ്ജ് വ്ലാഡ്മുള്ളർ ആണ് ഈ ചിത്രം വരച്ചത്. മൺപാതയിലൂടെ നടന്ന് വരുന്ന കാമുകിയും കൈയിൽ പൂവുമായി അവളെ കാത്തിരിക്കുന്ന കാമുകനെയുമാണ് ചിത്രത്തിൽ കാണാൻ കഴിയുക. കാമുകി കൈയിലേന്തിയിരിക്കുന്നത് സ്മാർട്ട്ഫോൺ ആണെന്നുള്ള വാദമാണ് പുറത്ത് വന്നിരിക്കുന്നത്.
Samayam Malayalam this painting from 1860 shows woman texting on her smartphone went unnoticed for 157 years
അറുപതുകളിൽ വരച്ച ചിത്രത്തിൽ സ്മാർട്ട്ഫോണിന്‍റെ സാന്നിധ്യം




മ്യൂണിക്കിലെ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ചിത്രം കാണാനിടയായ ഗ്ലാ​​​സ്ഗോ സ്വ​​​ദേ​​​ശി പീ​​​റ്റ​​​ർ റ​​​സ​​​ൽ ആണ് ഈ വാദമുന്നയിച്ചത്. 157 വ​​​ർ​​​ഷ​​​മാ​​​യി ആരുടെയും ശ്രദ്ധയിൽപ്പെടാതിരുന്ന കാര്യമാണ് റസൽ കണ്ടെത്തിയിരിക്കുന്നത്. കാമുകിയുടെ കൈയിലിരിക്കുന്നത് സ്മാർട്ട്ഫോൺ അല്ല പുസ്തകമാണെന്നുള്ള അഭിപ്രായവുമായി ചിലർ രംഗത്തുണ്ട്. എന്തോക്കെയായാലും ഈ ചിത്രമിപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചാവിഷയമായിരിക്കുകയാണ്.

Just like her on the dating app in Walmüller's Die Erwartete (c. 1850): pic.twitter.com/Lakl0vCkri — Peter A. Russell2291 (@Planet_Pedro) October 23, 2017

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ