ആപ്പ്ജില്ല

'വിഷ് യു ഓള്‍ ദ് ബെസ്റ്റ് മച്ചാ...'കേരളം കണ്ട ന്യൂജൻ ബജറ്റ്

ബജറ്റെത്ര കണ്ടതാ കേരളം. എന്നാൽ ബജറ്റിനൊരു പ്രത്യേകതയുണ്ട്. ബജറ്റ് ജനപ്രിയം മാത്രമല്ല

TNN 8 Jul 2016, 11:32 pm
തിരുവനന്തപുരം: വിഷ് യു ഓള്‍ ദ് ബെസ്റ്റ് മച്ചാ...' എന്ന് ധനമന്ത്രിയെ ധൈര്യമായി വിളിക്കാം. ഗൗരവമായ ച‍ർച്ചകൾക്കപ്പുറത്ത് ബജറ്റ് ന്യൂജന്‍ ആരാധകരുടേതും കൂടിയാണ്. ബജറ്റെത്ര കണ്ടതാ കേരളം. എന്നാൽ ഇൌ ബജറ്റിനൊരു പ്രത്യേകതയുണ്ട്.
Samayam Malayalam thomas isaac shared pinarayi governments first budget on facebook
'വിഷ് യു ഓള്‍ ദ് ബെസ്റ്റ് മച്ചാ...'കേരളം കണ്ട ന്യൂജൻ ബജറ്റ്


ബജറ്റ് ജനപ്രിയം മാത്രമല്ല, ന്യൂജൻ കൂടിയാണ് എന്നതാണ് . ചരിത്രത്തിലാദ്യമായി ഫെയ്സ്ബുക്കിൽ നിന്നുള്ള നി‍ർദേശങ്ങളും നിവേദനങ്ങളും കുറിപ്പുകളും ഏറ്റുവാങ്ങിയ ബജറ്റായിരുന്നു ധനമന്ത്രിയുടേത്. നിയമസഭയില്‍ ബജറ്റ് അവതരണം നടക്കുന്ന അതേസമയത്തു തന്നെ അവയെല്ലാം മന്ത്രിയുടെ ഔദ്യോഗിക പേജുകളില്‍ പോസ്റ്റുകളായി എത്തുകയും ചെയ്തു. മന്ത്രി സകലര്‍ക്കുമായി ബജറ്റിന്റെ സമ്പൂ‍ർണ്ണരൂപവും ഷെയര്‍ ചെയ്തു.

റബറിനെ മനപ്പൂര്‍വ്വം മറന്നുകളയുമോ സാര്‍ ചോദ്യത്തിന് റബറിനു കിലോയ്ക്ക് 150 രൂപ ഉറപ്പുവരുത്തുന്നതിന് നിലവിലുള്ള വിലസ്ഥിരതാ പദ്ധതി തുടരുമെന്ന സമ്മാനമാണ് ബജറ്റിൽ നൽകിയത്. വന്‍തോതില്‍ ചക്ക പാഴായിപ്പോകുന്നതിനെപ്പറ്റിയുള്ള ഫെയ്സ്ബുക്ക് സങ്കടത്തിന് തൃശൂര്‍ മാള കേന്ദ്രീകരിച്ച്‌ ചക്കയ്ക്കു വേണ്ടി അഗ്രോപാര്‍ക്കും അഞ്ച് കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

ലോട്ടറി മേഖലയിലെ തട്ടിപ്പുകളെപ്പറ്റിയും ഒട്ടേറെപ്പേര്‍ ധനമന്ത്രിയുടെ എഫ്ബി പേജില്‍ തുറന്നെഴുതിയിരുന്നു. ഇത് ബജറ്റിൽ കാര്യമായിത്തന്നെ പരിഗണിച്ചിട്ടുണ്ട്. ഫെയ്സ്ബുക്ക് കമന്റുകളിലെ നിര്‍ദേശം അതേപടി പകര്‍ത്തിയതെന്നു തോന്നിപ്പിക്കുന്ന വിധം ചില ബജറ്റ് നിര്‍ദേശങ്ങളും ഇത്തവണയുണ്ട്. പ്രവാസിലോകം എഫ്ബിയിലും സജീവമായതിനാല്‍ അക്കാര്യത്തിലും ധനമന്ത്രിയുടെ തീരുമാനങ്ങളുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ