തൃശ്ശൂർ: കൃത്യം ഒരു വർഷം മുമ്പ് തൃശൂർ ലോ കോളേജ് യൂണിയൻ ഉദ്ഘാടന വേദി. 'ചങ്കുറപ്പുള്ള കെ.എസ്.യുക്കാരൻ ആരെങ്കിലും ഉണ്ടെങ്കിൽ സ്റ്റേജിലേക്ക് കയറി വാ' എന്ന 'മെക്സിക്കൻ അപാരത'യിലെ നടൻ മനുവിൻെറ ഡയലോഗ്. ആ വെല്ലുവിളി ഏറ്റെടുത്ത് ഒരു യുവാവ് സ്റ്റേജിലേക്ക് കയറിച്ചെന്നു. എസ്എഫ്ഐയുടെ യൂണിയൻ ഉദ്ഘാടന വേദിയിലേക്ക് ചങ്കൂറ്റത്തോടെ അന്ന് കയറിച്ചെന്ന കെ.എസ്.യു നേതാവ് ജെസ്റ്റോ പോൾ ഇന്ന് അതേ ലോ കോളേജ് യൂണിയൻെറ ചെയർമാൻ ആയിരിക്കുന്നു. ജെസ്റ്റോയുടെ വിജയത്തോടെ പഴയ വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
തൃശ്ശൂർ ഗവൺമെൻറ് ലോ കോളേജിൻെറ ചരിത്രത്തിൽ ആദ്യമായാണ് കെ.എസ്.യുക്കാരൻ ചെയർമാൻ ആവുന്നത്. 54 വോട്ടിൻെറ ഭൂരിപക്ഷത്തിലാണ് ജെസ്റ്റോയുടെ ജയം. 321 വോട്ടുകൾ അദ്ദേഹത്തിന് ലഭിച്ചു.
തൃശ്ശൂർ ഗവൺമെൻറ് ലോ കോളേജിൻെറ ചരിത്രത്തിൽ ആദ്യമായാണ് കെ.എസ്.യുക്കാരൻ ചെയർമാൻ ആവുന്നത്. 54 വോട്ടിൻെറ ഭൂരിപക്ഷത്തിലാണ് ജെസ്റ്റോയുടെ ജയം. 321 വോട്ടുകൾ അദ്ദേഹത്തിന് ലഭിച്ചു.