ആപ്പ്ജില്ല

അമ്മക്കെതിരെ കേസുമായി 'കുറുമ്പത്തിക്കുട്ടി' വക്കീലനടുത്ത്

വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഒരു അച്ഛന്റെയും മകളുടെയും വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ലോക്ഡൌൺ സമയത്ത് എങ്ങനെയാണ് കുട്ടികളെ വീടുകളിൽ വിനോദത്തിലേർപ്പെടുത്തുക എന്ന് കൂടി കാട്ടിത്തരുകയാണ് ഈ വീഡിയോ.

Samayam Malayalam 25 Mar 2020, 8:55 pm
Samayam Malayalam viral baby video

ലോകത്ത് കൊറോണവൈറസ് ബാധയുടെ പശ്ചാതലത്തിൽ പല കമ്പനികളും വർക്ക് ഫ്രം ഹോം നൽകിയിരിക്കുകയാണ്. പലരും ഇപ്പോൾ വീട്ടിലിരുന്ന് കൊണ്ടാണ് ജോലി ചെയ്യുന്നത്. എന്നാൽ കുട്ടികളുള്ള വീടുകളിലെ അമ്മമാരും അച്ഛന്മാരുമാണ് ഇപ്പോൾ പ്രശ്നത്തിലായിരിക്കുന്നത്. കുട്ടികളെ നോക്കണോ ജോലി ചെയ്യണോ എന്ന അവസ്ഥയിലാണ് പലരും. സ്കൂളുകളും നഴ്സറികളും എല്ലാം അവധിയായത് കൊണ്ട് തന്നെ കുട്ടികളും വീടുകളിൽ തന്നെയാണ്.

വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഒരു അച്ഛന്റെയും മകളുടെയും വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ലോക്ഡൌൺ സമയത്ത് എങ്ങനെയാണ് കുട്ടികളെ വീടുകളിൽ വിനോദത്തിലേർപ്പെടുത്തുക എന്ന് കൂടി കാട്ടിത്തരുകയാണ് ഈ വീഡിയോ.

ഗൾഫിൽ നിന്ന് വന്ന ഭർത്താവ് ക്വാറന്റൈനിൽ, മട്ടുപ്പാവിലിരുന്ന് ഭാര്യയും കുട്ടിയും...

ഒരു വക്കീലും കുട്ടിയുമാണ് ദൃശ്യങ്ങളിലുള്ളത്. വക്കിലീനരികിലേക്ക് പരാതിയുമായെത്തുന്ന കുഞ്ഞു കുറുമ്പത്തിക്കുട്ടി. എന്നാൽ കേസാകട്ടെ അമ്മയ്ക്കെതിരെയും. നാല് കേസുകളാണ് അമ്മയ്ക്കെതിരെ കുട്ടി പറയുന്നത്. അച്ഛൻ വക്കീൽ ആവശ്യപ്പെട്ടതനുസരിച്ച് വക്കാലത്ത് ഒപ്പിട്ട് കൊടുക്കു കുട്ടിയെയും വീഡിയോയിൽ കാണാൻ സാധിക്കും. എന്നാൽ രസകരമായ കാര്യം എന്താണെന്ന് വെച്ചാൽ ഫീസ് ചോദിക്കുമ്പോൾ അച്ഛന്റെ കൈയിൽ നിന്ന് തന്നെ പണം എടുത്ത് കൊടുക്കുകയാണ് ചെയ്യുന്നത്.
വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചിരി പടർത്തുകയാണ്. കുട്ടിക്കുറിമ്പത്തിയുടെ കുറുമ്പ് ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്. ശ്രീവൽസകൃഷ്ണൻ പി കെ എന്നായാളാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ