കൊറോണ വൈറസിന്റെ വരവും ലോക്ക് ഡൗണുമെല്ലാം ചിലർക്ക് വമ്പൻ ബോറടിയാണ് സമ്മനിച്ചത്. എന്തും ചെയ്യണം എന്നറിയാതെ വീടുകൾ കഴിച്ചുകൂട്ടുകയാണ് ചിലർ. പക്ഷെ മറ്റു ചിലർ ഈ സമയം തങ്ങളിലെ ഇതുവരെ മനസ്സിലാക്കാത്ത കഴിവുകളെ പരിപോഷിപ്പിക്കുയാണ് ചിലർ. ഇത്തരത്തിൽ ഒരാളാണ് ചിത്രകാരന് ആയ സീമസ് റേ. ലോക്ക് ഡൗൺ ആയതോടെ വീട്ടിൽ ചിത്രം വരയിൽ പൂർണമായും മുഴുകി കക്ഷി.
ചിത്രകാരന് ചിത്രം വരയ്ക്കുന്നത് ഇത്ര വലിയ കാര്യം ആണോ എന്നുള്ള ചോദ്യം സ്വാഭാവികം. പക്ഷെ സീമസ് റേയുടെ ക്യാൻവാസിൽ വിരിഞ്ഞത് അതെ ചിത്രം വരയ്ക്കുന്നണ് സീമസ് റേയെ തന്നെയാണ്. കൺഫ്യുഷൻ ആയോ? ചുവടെയുള്ള ചിത്രം കാണുക.
വീഗാലാൻഡും ഫാന്റസി പാർക്കും തുറന്നില്ലെങ്കിൽ നമ്മക്കൊന്നൂല്ല്യ! നമ്മളൊരു റൈഡ് ഉണ്ടാക്കും
അത് വസ്ത്രം ധരിച്ചു എങ്ങനെ ആണോ തൻ ചിത്രം വരയ്ക്കാൻ ആരംഭിച്ചത്, അത് അതേപടിയാണ് സീമസ് റേ വരച്ചത്. എന്നെ വരയ്ക്കാൻ എനിക്ക് ആരുടെയും സഹായം വേണ്ട. തന്നെ താൻ തന്നെ വരച്ച ചിത്രം സീമസ് റേ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. ചിത്രത്തിലെ ക്രയാത്മകത ക്ലിക്ക് ആവാൻ അധിക സമയം വേണ്ടി വന്നില്ല. ഇൻസ്റ്റ്ഗാമിൽ വൈറൽ ആയി സീമസ് റേയുടെ പോസ്റ്റ്.
പക്ഷെ അവിടം കൊണ്ടവസാനിപ്പിച്ചില്ല സീമസ് റേ. തന്നെ താൻ തന്നെ വരച്ച ചിത്രം ക്ലിക്ക് ആയതിന് പുറകെ, ആ ചിത്രം നോക്കിനിൽക്കുന്ന സ്വന്തം ചിത്രം സീമസ് റേ വരച്ചു. പിന്നീട് അത് തൊട്ടുകാണിക്കുന്ന ചിത്രം വരച്ചു. പിന്നീട് ഇതെല്ലം കൂടിയുള്ള ചിത്രത്തിന് അവസാന മിനുക്കുപണി നൽകാൻ ഒരു കയ്യിൽ പെയ്ന്റിംഗ് ബ്രഷും മറുകയ്യിൽ ഒരു വെള്ള പൂച്ചയും പിടിച്ചു നിൽക്കുന്ന സ്വന്തം ചിത്രം കൂടെ സീമസ് റേ ക്യാൻവാസിലാക്കി. എന്നിട്ട് ഇവയെല്ലാം ഒരു സീരീസ് ആയി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. വമ്പൻ സ്വീകരണമാണ് ഈ ചിത്രങ്ങൾക്ക് ക്രീയാത്മകത കവിഞ്ഞൊഴുകുക്കുന്ന ഈ ചിത്രങ്ങൾക്ക് ലഭിച്ചത്.
ചായ എവിടെ, ചായ ചായ എവിടെ! ഹിറ്റായി ചായ റാപ്പ്
കടയ്ക്ക് പരസ്യവുമായി സാനിറ്റൈസർ കൊടുക്കാൻ ഒരാളുമായി, തുണിക്കടയിലെ 'സുന്ദരി' വൈറൽ
ഇതൊരിക്കലും അവസാനിക്കാത്ത സീരീസ് ആണോ എന്നാണ് ഒരു വ്യക്തി കമൻഡ് കുറിച്ചത്. "അടുത്തത് നിങ്ങൾ നിങ്ങളുടെ ഈ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന നിങ്ങളുടെ ചിത്രം ആയാൽ നന്നായിരിക്കും" എന്നാണ് മറ്റൊരു വ്യക്തിയുടെ അഭിപ്രായം. " ഇതേ തീമുമായി നിങ്ങൾ ലോകം മുഴുവൻ സഞ്ചരിച്ച് ചിത്രങ്ങൾ വരയ്ക്കണം" മറ്റൊരു ഇൻസ്റ്റാഗ്രാം ഉപഭോക്താവ് കുറിച്ചു.