ആപ്പ്ജില്ല

'കൈയടിക്കെടാ'; പാട്ട് കേട്ടാ പിന്നെ വെറുതെയിരിക്കോ

പാട്ട് കേട്ടാൽ ഒന്ന് ഡാൻസ് കളിക്കാൻ തോന്നാത്തവരായിട്ട് ആരാണ് ഉള്ളത് അല്ലെ. ശരിയാണ്, പ്രത്യേകിച്ചും കുട്ടികളുടെ കാര്യത്തിൽ. പാട്ട് കേട്ടാൽ ഇരുന്നിടത്ത് ആണെങ്കിലും ഒന്ന് ആടിക്കളിക്കാൻ ശ്രമിക്കും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

Samayam Malayalam 25 Feb 2020, 4:41 pm
പാട്ട് കേട്ടാൽ ആരാണ് വെറുതെ ഇരിക്കുക അല്ലെ. ശരിയാണ്, കുട്ടികൾക്കാണെങ്കിലും പാട്ട് കേട്ടാൽ ഒന്ന് ആടിക്കളിക്കാൻ തോന്നും. പലപ്പോഴും ചെറിയ കുട്ടികളുള്ള വീടുകളിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ കാണാറില്ലേ. കുട്ടികൾക്ക് പാട്ട് വെച്ച് കൊടുത്ത ശേഷം ഡാൻസ് കളിക്കാൻ നിർദ്ദേശിക്കുന്നു. എന്ത് രസകരമായിട്ടായിരിക്കും അവർ ഡാൻസ് കളിക്കുന്നത് അല്ലേ. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ ട്വിറ്റൽ ട്രെൻഡിങ്ങാകുന്നത്. ആറ് മാസം പ്രായം തോന്നിക്കുന്ന കുട്ടിയാണ് ദൃശ്യങ്ങളിലുള്ളത്. കാറിൽ ഇരുത്തിയിരിക്കുന്ന കുട്ടി പാട്ട് കേൾക്കുമ്പോൾ നിഷ്കളങ്കതയോടെ ചിരിക്കുകയും അതിനോടൊപ്പം തന്നെ താളം വെക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. വളരെ രസകരമായ ഈ വീഡിയോ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു എന്ന് മാത്രമല്ല ഇതിന് ചുവട് പിടിച്ച് ഒരുപാട് വീഡിയോകൾ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
Samayam Malayalam child dance in car video goes viral
'കൈയടിക്കെടാ'; പാട്ട് കേട്ടാ പിന്നെ വെറുതെയിരിക്കോ



വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പാട്ട് കേട്ട് കൊണ്ട് ഞെട്ടിയുണരുന്ന കുട്ടിയുടെ ജിഫ് ഫയലും സ്കൂളിൽ നിന്ന് ബെഞ്ചിൽ കയറി നിന്ന് ഡാൻസ് ചെയ്യുന്ന കുട്ടിയുടെ വീഡിയോയും ഒക്കെ ഇതിന് താഴെ കമ്ന്റായി വരുന്നുണ്ട്. നിവധി പേരാണ് വീഡിയോ @RexChapman എന്ന വട്വിറ്റർ ഹാൻഡിലിൽ നിന്ന് പങ്കുവെച്ച വീഡിയോ ലക്ഷക്കണക്കിന് വ്യൂവാണ് സ്വന്തമാക്കിയത്. മാത്രമല്ല നിരവധി റീട്വീറ്റുകളും ഈ ട്വീറ്റിന് ലഭിച്ചിട്ടുണ്ട്. രസകരമായ പല കമന്റുകളും ട്വീറ്റിന് താഴെ വരുന്നുണ്ട്.

സംഭവം പൊളിയല്ലേ?

ഡാൻസ് പൊളിയല്ലേ?

പാട്ട് കേട്ടാൽ ഒന്ന് ആടിക്കളിക്കും കുട്ടികൾ

ഉറക്കത്തിലാണേലും...

കുട്ടികളുടെ ഡാൻസ് കളി കാണാൻ തന്നെ എന്ത് രസം

എവിടെയായാലും പാട്ട് കേട്ടാൽ ചുവട് വെക്കും

ഡാൻസ് പൊളിയല്ലേ

കണ്ടിരിക്കാൻ തന്നെ എന്തൊരു ചന്തം

പാട്ട് കേട്ടാൽ ആരാണ് ചുവട് വെക്കാത്തത്

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ