ആപ്പ്ജില്ല

'ഇരുമുഖം': തോക്കു ചൂണ്ടുമ്പോൾ നോക്കി നിൽക്കുന്ന, അരുതെന്ന് പറയുമ്പോൾ ലാത്തി കൊണ്ടടിക്കുന്ന...

തോക്കുമായി ജാമിയ മില്ലിയയിലെ വിദ്യാർത്ഥികൾക്ക് നേരെ അടുക്കുന്ന അക്രമിയും അതിന് പിന്നിൽ കൈയും കെട്ടി നിൽക്കുന്ന പൊലീസുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.

Samayam Malayalam 30 Jan 2020, 6:41 pm
Samayam Malayalam Jamia

ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെ അക്രമി വെടിവെച്ചതിനെച്ചൊല്ലിയുള്ള ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിലാകെ. വെടി വെക്കുമ്പോൾ കൈയും കെട്ടി നോക്കി നിൽക്കുന്ന പൊലീസിന് നേരെ പ്രതിഷേധം അറിയിക്കുന്നവരും കുറവല്ല. എന്നാൽ ജാമിയയിലെ നിരായുധരായ വിദ്യാർത്ഥികളെ തല്ലിച്ചതക്കാൻ കാണിച്ച വീര്യമൊന്നും തോക്കും ചൂണ്ടി നിൽക്കുന്ന അക്രമിയുടെ അടുക്കൽ കണ്ടില്ലല്ലോ എന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം ചോദിക്കുന്നത്.

ലാത്തിക്ക് മുമ്പിൽ നിസ്സഹരായി നിൽക്കുന്ന കുട്ടികളുടെ ചിത്രം കുറച്ചു ദിവസങ്ങൾക്ക് മുമ്പ് വൈറലായിരുന്നു. തങ്ങളുടെ സഹപാഠിയെ അക്രമത്തിൽ നിന്ന് രക്ഷിക്കാൻ നോക്കുന്ന ചിത്രവമായിരുന്നു അത്. അതേ ചിത്രത്തോടൊപ്പം തന്നെ തോക്കിന് മുമ്പിൽ കൈയും കെട്ടി നിൽക്കുന്ന പൊലീസിന്റെയും ചിത്രങ്ങളും ചേർത്താണ് ചർച്ച. എന്തായാലും വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ പലതരത്തിലുള്ള അഭിപ്രായങ്ങളാണ് പല കോണിൽ നിന്നും കേൾക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ