ആപ്പ്ജില്ല

യോഗ ബോറടിപ്പിക്കുന്നുണ്ടോ? അല്പം ബിയർ കൂടെ ആയാലോ...

ആറാഴ്ചത്തെ ലോക്ക് ഡൗണിന് ശേഷം വീണ്ടും പ്രവർത്തനം ആരംഭിച്ച ടുബേർഡ്‌സ് ക്രാഫ്റ്റ് ബിയർ ബ്രിവറിയിലെ ബിയർ യോഗ ചെയ്യുന്നവരുടെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Samayam Malayalam 22 Jan 2021, 2:39 pm
ഇന്ത്യ ലോകത്തിന് സമ്മാനിച്ച വ്യായാമമുറയാണ് യോഗ. ഇന്ന് ലോകമെമ്പാടും യോഗ അഭ്യസിക്കുന്നവരുണ്ട് എണ്ണം ദിനം പ്രതി വർദ്ധിച്ചു വരുകയാണ്. മനസ്സും ശരീരവും ഏകാഗ്രമാവണം യോഗ ഫലപ്രദമാവാൻ. യോഗയെ വ്യായാമ മുറ എന്നതിനേക്കാൾ ആത്മീയതയിലേക്കുള്ള മാർഗം എന്ന് അവലംബിക്കുന്നവർ കംബോഡിയയുടെ തലസ്ഥാനമായ നോം പെന്നിലെ ടുബേർഡ്‌സ് ക്രാഫ്റ്റ് ബിയർ ബ്രിവറിയിലേക്ക് പോകരുത്. ബിയർ യോഗയാണ് അവിടത്തെ മെയിൻ.
Samayam Malayalam Beer Yoga
Beer Yoga


ആറാഴ്ചത്തെ ലോക്ക് ഡൗണിന് ശേഷം വീണ്ടും പ്രവർത്തനം ആരംഭിച്ച ടുബേർഡ്‌സ് ക്രാഫ്റ്റ് ബിയർ ബ്രിവറിയിലെ ബിയർ യോഗ ചെയ്യുന്നവരുടെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നുണ്ട്. യോഗ പല രാജ്യങ്ങളിൽ അവരുടേതായ രീതിയിൽ മാറ്റം വരുത്തിയപ്പോൾ ഉടലെടുത്തതാണ് ബിയർ യോഗയും.

ചാണക കേക്ക് രുചിച്ചു നോക്കി! ആമസോണിൽ റിവ്യൂ പോസ്റ്റ് ചെയ്ത് ഒരു വിദ്വാൻ
"പരമ്പരാഗത യോഗ പോലെ ഗൗരവമേറിയയതല്ല ബിയർ യോഗ, അതുകൊണ്ട് തന്നെ എനിക്കിത് വളരെ ഇഷ്ടമാണ്", ടുബേർഡ്‌സ് ക്രാഫ്റ്റ് ബിയർ ബ്രിവറിയിയിൽ എത്തിയ 25 വയസ്സുള്ള സ്രേയലിനെ ബച്ചാ റോയിട്ടേഴ്സിനോട് പറഞ്ഞു. "സുഹൃത്തക്കളോടൊപ്പം ഒരു ചിയേർസ് അടിച്ചു ചിൽ ചെയ്തത് യോഗ ചെയ്യുന്നത് ഏറെ ആനന്ദം നൽകുന്നു" ബച്ചാ കൂട്ടിച്ചേർത്തു.

"ഇത് പരമ്പരാഗതമായ ഒരു യോഗ ക്ലാസ് പോലെയല്ല. സുഹൃത്തുക്കൾ ഒത്തുചേർന്നു സല്ലപിക്കുന്നു, ഒപ്പം യോഗ മുറകൾ ചെയ്യുന്നു, അത്ര മാത്രം," രണ്ട് മാസം മുൻപ് കംബോഡിയയിൽ എത്തിയ ഇൻസ്ട്രക്ടർ അന്ന വ്യക്തമാക്കുന്നു.

ദേ പാടത്ത് പിപിഇ കിറ്റ് ഭൂതം, ഇതെന്ത് മറിമായം?
2013-ൽ അമേരിക്കയിലാണ് ബിയർ യോഗയുടെ ഉത്ഭവം കണക്കാക്കപ്പെടുന്നത്. നെവാഡ മരുഭൂമിയിലെ ബർണിങ് മാൻ ഉത്സവത്തിലാണ് ഈ ഹൈബ്രിഡ് യോഗ മുറ പ്രചാരം നേടിയത്. ബിയറും കുടിച്ചു യോഗ ചെയ്യുന്ന തന്റെ ഫോട്ടോകൾ ബ്രുക് ലാർസൺ എന്ന സ്ത്രീ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് എന്തുകൊണ്ട് അത്തരമൊരു യോഗ പരീക്ഷിച്ചുകൂടാ എന്ന ചിന്തയുണ്ടായത്. ബർണിങ് മാൻ ഉത്സവത്തിലെ ബിയർ യോഗയിൽ നിന്നും പ്രചോദനം ഉൾകൊണ്ട് 2015-ൽ ജർമനിയിലും ബിയർ യോഗ ആരംഭിച്ചു. പിന്നീട് ഓസ്ട്രേലിയ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കും ബിയർ യോഗയുടെ ഖ്യാതി എത്തി. 2017-ൽ ലണ്ടനിലെ ഒരു പബ് തണുത്ത ബിയറിനൊപ്പം വിന്യാസ യോഗ ക്ലാസുകൾ അവതരിപ്പിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ