ആപ്പ്ജില്ല

എങ്ങനെയാണ് മാസ്ക് ധരിക്കേണ്ടത്? പഠിപ്പിച്ച് ഒരു അരയന്നം

'നിങ്ങളുടെ ശരിയായി മാസ്ക് ധരിക്കുക, അരയന്നം നിരീക്ഷിക്കുന്നുണ്ട്, ജാഗ്രതൈ,' ഒരു ട്വിറ്റെർ ഉപഭോക്താവ് കുറിച്ചു.

Samayam Malayalam 15 Sept 2020, 7:02 pm
കൊറോണ വൈറസിന്റെ വരവോടെ ജനജീവിതം പാടെ മാറിമറിഞ്ഞു എന്നുള്ളത് പകൽപോലെ വ്യക്തം. കൊറോണ കാലത്ത് സ്വയം പരിരക്ഷിക്കുന്നതിനുള്ള പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ ആയി ആരോഗ്യ പ്രവർത്തകർ പറയുന്ന കാര്യങ്ങൾ ആണ് കൈ ഇടയ്ക്കിടെ കഴുകുക, സാമൂഹിക അകലം പാലിക്കുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക എന്നിവ. മാസ്ക് ശരിയായി ധരിക്കാൻ ആളുകളെ ഓർമ്മിപ്പിക്കുന്ന വിവിധതരം വിഡിയോകൾ ഇപ്പോൾ തന്നെ സമൂഹ മാധ്യമങ്ങളിൽ ധാരാളമുണ്ട്. എങ്കിലും അടുത്തിടെ അരയന്നം ഒരു സ്ത്രീയെ മാസ്ക് എങ്ങനെയാണ് ധരിക്കേണ്ടത് എന്ന് പഠിപ്പിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ ക്ലിക്ക് ആയിരുന്നു.
Samayam Malayalam PC: Twitter/ Venom
PC: Twitter/ Venom


ഇന്റർനെറ്റിൽ പ്രചരിക്കുന്ന വൈറൽ വീഡിയോയിൽ ഒരു സ്ത്രീ ഒരു അരയന്നതിന്റെ മുന്നിൽ ഇരിക്കുന്നത് കാണാം. സ്ത്രീ പക്ഷെ മാസ്ക് മുഖത്ത് ധരിക്കുന്നതിന് പകരം താഴ്ത്തി താടി ഭാഗത്തായി വച്ചിരിക്കുകയാണ്. അരയന്നത്തെ കണ്ട് അതിന്റെ അടുത്തേക്ക് സ്ത്രീ ചെല്ലുന്നതും കാണാം. ഒരു നിമിഷത്തേക്ക് അരയന്നം ഇണക്കത്തോടെയാണ് സ്ത്രീയുടെ അടുത്തേക്ക് വരുന്നത് എന്ന് തോന്നുമെങ്കിലും തന്റെ കൊക്ക് ഉപയോഗിച്ച് സ്ത്രീയുടെ താടിയിൽ തൂങ്ങിക്കിടക്കുന്ന മാസ്ക് വലിച്ചെടുക്കാൻ നോക്കുന്നു. ഉദ്ദേശിച്ചപോലെ മാസ്ക് കൊത്തിയെടുക്കാൻ പറ്റിയില്ല അരയന്നതിന് എങ്കിലും മാസ്ക് തിരികെ പതിച്ചത് കൃത്യമായി സ്ത്രീയുടെ മൂക്കും വായും മൂടുന്ന വിധമാണ്. യഥാർത്ഥത്തിൽ മാസ്ക് എങ്ങനെയാണോ ധരിക്കേണ്ടത് അതുപോലെ തന്നെ.

ഉത്തരവാദിത്വമുള്ള കള്ളന്മാർ! ജ്വല്ലറി മോഷണം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്


എന്റെ പടച്ചോനേ....ഇങ്ങള് കാത്തോളീ....പപ്പു ഈ സീൻ പണ്ടേ വിട്ടതാ!

അവിചാരിതമായി സംഭവിച്ചതാണെങ്കിലും മാസ്ക് ധരിക്കേണ്ടത് ഇങ്ങനെയാണ് എന്ന് അരയന്നം സ്ത്രീക്ക് കാണിച്ചു കൊടുക്കുപോലെ വീഡിയോ കണ്ടാൽ തോന്നും. സെപ്റ്റംബർ 10 ന് പങ്കിട്ട ഈ വീഡിയോ ഇപ്പോൾ തന്നെ 25 ദശലക്ഷത്തിലധികം പേർ കണ്ട് കഴിഞ്ഞു. രണ്ട് ലക്ഷത്തിലേറെ ലൈക്കുകളും ഇതിനകം നേടിയിട്ടുള്ള വിഡിയോയ്ക്ക് കീഴെ വരുന്ന കമന്റുകളും രസകരമാണ്. “നിങ്ങളുടെ ശരിയായി മാസ്ക് ധരിക്കുക, അരയന്നം നിരീക്ഷിക്കുന്നുണ്ട്, ജാഗ്രതൈ,” ഒരു ട്വിറ്റെർ ഉപഭോക്താവ് കുറിച്ചു. “മാസ്ക് തെറ്റായി ധരിക്കുന്നത് അക്ഷരാർത്ഥത്തിൽ ഒരെണ്ണം ധരിക്കാത്തതിന് തുല്യമാണ്, അത് അരയന്നതിന് വരെ മനസ്സിലായി," മറ്റൊരാൾ കൂട്ടിച്ചേർക്കുന്നു. "അരയന്നങ്ങൾക്ക്‌ പോലും ആളുകൾ‌ അടുത്തേക്ക് വരുമ്പോൾ അവർ മാസ്ക് ധരിക്കണമെന്ന്‌ ആഗ്രഹിക്കുന്നു” എന്ന് ഒരു വ്യക്തി അഭിപ്രായം രേഖപ്പെടുത്തി.

ആര്‍ട്ടിക്കിള്‍ ഷോ