ആപ്പ്ജില്ല

സതീരത്‌നവും കൂട്ടുകാരും അവരുടെ സ്വപ്‌നം സാക്ഷാത്കരിച്ചു; ആഹ്ളാദ തിമിർപ്പിൽ കുടുംബശ്രീ ചേച്ചിമാർ

കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ മുക്കുമ്പുഴ വാര്‍ഡിലെ വെള്ളനാതുരുത്ത് ശ്രീമുരുക അയല്‍ക്കൂട്ടത്തിലെ അംഗങ്ങളാണ് അവരുടെ ദീര്‍ഘനാളത്തെ സ്വപ്‌നം സാക്ഷാത്കരിച്ചത്.

Samayam Malayalam 28 Nov 2022, 4:24 pm

ഹൈലൈറ്റ്:

  • ഫേസ്ബുക്കിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്
  • നെടുമ്പാശേരിയിൽ - തിരുവനന്തപുരം വിമാന യാത്രയാണ് നടത്തിയത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam kudumbasree
കുടുംബശ്രീ അംഗങ്ങൾ
"നിങ്ങള്‍ ഒരു കാര്യം തീവ്രമായി ആഗ്രഹിച്ചാല്‍ അത് നിങ്ങള്‍ക്ക് നേടിത്തരാന്‍ വേണ്ടി ഈ പ്രപഞ്ചം മുഴുവന്‍ ഗൂഢാലോചന നടത്തുന്നു" പ്രശ്‌സത്‌നായ എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ അദ്ദേഹത്തിന്റെ ദ് ആല്‍ക്കെമിസ്റ്റ് എന്ന പുസ്തകത്തില്‍ പറഞ്ഞ വാചകങ്ങളാണിത്. ജീവിതത്തില്‍ എന്തെങ്കിലും കാര്യം അതിയായി ആഗ്രഹിച്ച് അതിന് വേണ്ടി ഓരോ ദിവസവും കഷ്ടപ്പെട്ട് ഒടുവില്‍ ആ ആഗ്രഹം സഫലമാകുമ്പോള്‍ പറഞ്ഞ് അറിയിക്കാന്‍ കഴിയാത്ത സന്തോഷമായിരിക്കും ഒരാള്‍ക്ക് ഉണ്ടാകുന്നത്.
ഉറുമ്പുകള്‍ ഭക്ഷണം സ്വരുകൂട്ടിയത് പോലെ സ്വന്തം അധ്വാനത്തിന്റെ ഫലം സ്വരുകൂട്ടി ഒരു വലിയ സ്വപ്‌നം സഫലമാക്കിയ കുടുംബശ്രീ ചേച്ചിമാരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍.
കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ മുക്കുമ്പുഴ വാര്‍ഡിലെ വെള്ളനാതുരുത്ത് ശ്രീമുരുക അയല്‍ക്കൂട്ടത്തിലെ അംഗങ്ങളാണ് അവരുടെ ദീര്‍ഘനാളത്തെ സ്വപ്‌നം സാക്ഷാത്കരിച്ചത്. കുടുംബശ്രീയിലെ അംഗങ്ങളെല്ലാവരും ചേര്‍ന്ന് ഈ കഴിഞ്ഞ നവംബര്‍ 22ന് ഒരു ആകാശയാത്ര നടത്തി.


അയല്‍ക്കൂട്ടത്തിലെ 78ക്കാരിയായ സതീരത്‌നം ഉള്‍പ്പെടെ ഒന്‍പത് പേര്‍ അവരുടെ ജീവിതത്തിലെ മറക്കാനാവാത്ത യാത്രയുടെ സന്തോഷത്തിലും ആഹ്ലാദത്തിലുമാണിപ്പോള്‍. വര്‍ഷങ്ങളായി ഇവര്‍ നടത്തിവരുന്ന ശ്രീമുരുക കാറ്ററിങ് എന്ന സംരംഭത്തിന്റെയും വിവിധ വരുമാനദായക പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലഭിച്ച തുക കൂട്ടിവച്ചാണ് ഈ സ്വപ്‌ന യാത്ര ഇവര്‍ സാക്ഷാത്കരിച്ചത്. കൊല്ലത്ത് നിന്ന് എറണാകുളത്തേക്ക് എത്തിയ സംഘം അവിടെ മെട്രോ യാത്ര നടത്തിയ ശേഷം നെടുമ്പാശേരിയില്‍ നിന്ന് വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് എത്തുകയായിരുന്നു. തിരുവനന്തപുരത്തെ ഷോപ്പിങ് മാളിലും സന്ദര്‍ശനം നടത്തിയ ശേഷം കുടുംബശ്രീ അംഗങ്ങള്‍ മടങ്ങിയത്.

Also Read: Viral video: ഈ അമ്മ പൊളിയാണ്; 56ാം വയസിലും സാരിയുടുത്ത് വര്‍ക്കൗട്ട്, വൈറലായി വീഡിയോ

സ്വന്തമായി അധ്വാനിച്ച തുക കൊണ്ട് അവരുടെ സ്വപ്‌നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് ഈ അംഗങ്ങള്‍. അയല്‍ക്കൂട്ടത്തിന്റെ സെക്രട്ടറിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റും കൂടിയായ സലീന വിനയകുമാറും അയല്‍ക്കൂട്ട പ്രസിഡന്റ് സിന്ധു കുമുദേശനും മുന്‍കൈയെടുത്താണ് തങ്ങളുടെ അംഗങ്ങള്‍ക്ക് വേണ്ടി ഇങ്ങനെയൊരു യാത്ര ഒരുക്കിയത്. പലപ്പോഴും മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം ആഗ്രഹങ്ങളും സ്വപ്‌നങ്ങളും വേണ്ടെന്ന് വയ്ക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. സ്വന്തം ആഗ്രഹങ്ങള്‍ക്ക് ചിറകുകള്‍ നല്‍കാന്‍ പലര്‍ക്കും ഒരു മാതൃക കൂടിയാണ് ഈ കുടുംബശ്രീ അംഗങ്ങള്‍.

ആര്‍ട്ടിക്കിള്‍ ഷോ