ആപ്പ്ജില്ല

ഫേരസ് ചടങ്ങിനിടെ വധുവിനോടും വരനോടും ഓടാൻ പറഞ്ഞ് പണ്ഡിറ്റ്; വൈറലായി വീഡിയോ

ഒരു ഉത്തരേന്ത്യൻ വിവാഹത്തിലെ ഫേരസ് എന്ന ചടങ്ങിനിടെയാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്. വധുവും വരനും ഔദ്യോഗികമായി ഭാര്യ ഭർത്താക്കന്മാർ ആയതിന് ശേഷമുള്ള ചടങ്ങാണ് ഫേരസ്

Samayam Malayalam 21 May 2022, 5:02 pm

ഹൈലൈറ്റ്:

  • ഫേരസ് ചടങ്ങിനിടെയാണ് രസകരമായ സംഭവം
  • ചടങ്ങുകൾ വെളുപ്പിനെ 3 മണി വരെ നീണ്ടു നിന്നു
  • ഇതോടെയാണ് പണ്ഡിറ്റിന്റെ ക്ഷമ നശിച്ചത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam bride and groom
ഫേരസ് ചടങ്ങിനിടെ പണ്ഡിറ്റിന്റെ തമാശ (PC: Instagram)

ഇന്ത്യയിലെ വിവാഹങ്ങൾ എപ്പോഴും വ്യത്യസ്തമാണ്. നിരവധി ചടങ്ങുകളും ആഘോഷങ്ങളും ഒക്കെ ആണ് ഇന്ത്യൻ വിവാഹങ്ങളിലെ പ്രത്യേകത. ഇത്തരം ചടങ്ങുകൾക്ക് ഇടയിൽ നടക്കുന്ന അബദ്ധങ്ങളും പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.
നാലോ അഞ്ചോ ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന ചടങ്ങുകൾ പലപ്പോഴും വലിയ തലവേദന തന്നെയുണ്ടാക്കാറുണ്ട്. എല്ലാ ചടങ്ങുകളും കഴിയുന്നതോടെ കഴിയുന്നതോടെ വധുവിന്റെയും വരന്റെയും അവസ്ഥ വളരെ പരിതാപകരമായിരിക്കും. വധും വരനും മാത്രമല്ല കുടുംബാംഗങ്ങൾക്കും അതുപോലെ ചടങ്ങുകൾ നടത്തുന്ന പൂജാരിമാർക്കും ഒക്കെ ഇത് ബാധകമാണ്. മണിക്കൂറുകളോളം നിണ്ടു നിൽക്കുന്ന പല ചടങ്ങുകളും എല്ലാവരെയും തളർത്താറുമുണ്ട്.

ഉത്തരേന്ത്യയിൽ നിന്നുള്ള ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ പൊട്ടി ചിരിപ്പിക്കുന്നത്. ഒരു ഉത്തരേന്ത്യൻ വിവാഹത്തിലെ ഫേരസ് എന്ന ചടങ്ങിനിടെയാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്. വധുവും വരനും ഔദ്യോഗികമായി ഭാര്യ ഭർത്താക്കന്മാർ ആയതിന് ശേഷമുള്ള ചടങ്ങാണ് ഫേരസ്.
View this post on Instagram A post shared by WedAbout.com (@wedabout)

ഭാര്യ ഭർത്താക്കന്മാരായ വധും വരനും മണ്ഡപത്തിന് ചുറ്റും കൈകൾ കോർത്ത് പിടിച്ച് നടക്കണം. വധുവും വരനും ഇങ്ങനെ നടക്കുന്നതിനിടെ പണ്ഡിറ്റ് അവരോട് ഓടി പോ മക്കളെ ഓടി പോ എന്ന് പറയുകയാണ് വീഡിയോയിൽ. സമയം ഏകദേശം വെളുപ്പിനെ 3 മണിയായതോടെ ആണ് പണ്ഡിറ്റിന്റെയും ക്ഷമ നശിച്ചത്.

Also read: ഡെഡ്‌ലിഫിറ്റിങ് ചെയ്യാൻ മുത്തശ്ശിയെ വെല്ലുവിളിച്ച് കൊച്ചുമകൻ; പിന്നെ സംഭവിച്ചത്

എന്തായാലും പണ്ഡിറ്റ് പറയുന്നത് കേട്ട് കല്യാണ ചെറുക്കനും പെണ്ണും വീട്ടുകാരുമൊക്കെ ചിരിക്കുന്നതും വീഡിയോയിൽ കേൾക്കാം. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ വീഡിയോ പുറത്ത് വന്നത്. നിങ്ങളുടെ വിവാഹത്തിനും ഇതുപോലെ ഒരു പണ്ഡിറ്റ് ഉണ്ടെങ്കിൽ രസകരമായിരിക്കും എന്നാണ് വീഡിയോ്‌യ്ക്ക്
നൽകിയിരിക്കുന്ന അടിക്കുറിപ്പ്. ചുവന്ന ലെഹങ്കയാണ് വധുവിന്റെ വേഷം. ഇളം തവിട്ട് നിറത്തിലുള്ള ഷർവാണിയാണ് വരന്റെ വേഷം. ഇത്രയും ചടങ്ങുകൾ നടത്തി ക്ഷീണിച്ചിട്ടും എല്ലാവരെയും ചിരിപ്പിക്കുന്ന പണ്ഡിറ്റിന്റെ പ്രവൃത്തിയാണ് സോഷ്യൽ മീഡിയയെ അതിശയിപ്പിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ