ആപ്പ്ജില്ല

തലക്ക് മീതെ ബോംബ്, ശബ്ദം കേൾക്കുമ്പോൾ ചിരിക്കാൻ പഠിപ്പിക്കുന്ന അച്ഛൻ...

സിറിയൻ ജനതയുടെ ഭീതിപ്പെടുത്തുന്ന ജീവിത രീതി പലപ്പോഴായി നാം കേട്ടും വായിച്ചും അറിഞ്ഞതാണ്. എപ്പോൾ വേണമെങ്കിലും മരണത്തിന് കീഴടങ്ങാം എന്ന തരത്തിലാണ് പലരുടെയും ജീവിതം. എന്നാൽ ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുകയാണ് ഈ കുട്ടിയും അച്ഛനും.

Samayam Malayalam 18 Feb 2020, 5:24 pm
എപ്പോൾ വേണമെങ്കിലും ജീവിതം അവസാനിക്കാം, ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോൾ ജീവനോടെ ഉണ്ടാകുമോ എന്ന് യാതൊരു ഉറപ്പും ഇല്ല, വീടിന്റെ സ്ഥാനത്ത് ഒരുപക്ഷെ തകർന്നടിഞ്ഞ മണൽക്കൂനകളായിരിക്കും, അത്തരത്തിൽ ഭീതിയോടെ ജീവിക്കുന്ന ജനതയാണ് സിറിയയിലുള്ളത്. പുറത്ത് ബോംബ് വർഷിക്കുമ്പോൾ അകത്തിരുന്ന് ചിരിക്കാൻ ശ്രമിക്കുന്ന ഒരു അച്ഛന്റെയും മകളുടെയും വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
Samayam Malayalam Syria


ഗാന്ധിജിയും കോൺഗ്രസും എതിർത്ത കലാപത്തെ കമ്മ്യൂണിസ്റ്റുകാർ ഏറ്റെടുത്തപ്പോൾ...

പുറത്ത് ഓരോ പ്രാവശ്യവും ബോംബ് വീഴുമ്പോൾ അടുത്തുള്ള കുട്ടിയെ ചിരിപ്പിക്കുന്ന അച്ഛനാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഒരു ഗെയിം പോലെയാണ് ഇവർ ഇത് കാണുന്നത്. വളരെ ഏറെ വേദനിപ്പിക്കുന്ന ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. പലരും റീട്വീറ്റ് ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് താഴെ പലതരത്തിലുള്ള കമന്റുകളും വന്ന് കൊണ്ടിരിക്കുകയാണ്. നാല് വയസ്സ് പ്രായമുള്ള സിൽവയും അച്ഛൻ അബ്ദുല്ലയുമാണ് ദൃശ്യങ്ങളിലുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ