ആപ്പ്ജില്ല

മോഷണത്തിന് മുന്‍പ് പ്രാര്‍ത്ഥന അത് നിര്‍ബന്ധാ... ക്ഷേത്രത്തില്‍ നിന്നുള്ള കള്ളന്റെ വീഡിയോ വൈറല്‍

മധ്യപ്രദേശിലെ ജബല്‍പൂരിലെ ക്ഷേത്രത്തില്‍ ഭണ്ഡാരപ്പെട്ടി അടിച്ച് മാറ്റാന്‍ കയറിയ കള്ളനാണ് വിഗ്രഹം നോക്കി പ്രാര്‍ത്ഥിച്ച് അനുഗ്രഹമൊക്കെ വാങ്ങുന്നത്. ഏറെ രസകരമായ വീഡിയോ ക്ഷേത്രത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ലഭിച്ചത്.

Samayam Malayalam 11 Aug 2022, 12:12 pm

ഹൈലൈറ്റ്:

  • സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്
  • നിരവധി പേരാണ് വീഡിയോ കമന്റുകളിട്ടിരിക്കുന്നത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam theft at temple
മോഷണത്തിന് മുന്‍പ് പ്രാര്‍ത്ഥിക്കുന്ന കള്ളന്‍
ക്ഷേത്രങ്ങളിലെയും അമ്പലങ്ങളിലെയും ഭണ്ഡാരങ്ങളില്‍ നിന്ന് പണം മോഷ്ടിക്കുന്ന കള്ളന്മാരുടെ വാര്‍ത്തകള്‍ സ്ഥിരം നമ്മള്‍ കാണാറുണ്ട്. ഭണ്ഡാരം മാത്രമല്ല, വിഗ്രഹങ്ങള്‍, സ്വര്‍ണം തുടങ്ങി മോഷ്ടാക്കളുടെ കണ്ണില്‍പ്പെടുന്ന പല വിലപ്പിടിപ്പുള്ള സാധനങ്ങളും ഇവര്‍ അടിച്ച് മാറ്റും. പലപ്പോഴും പൊലീസ് ഇവരെ മണിക്കൂറുകള്‍ക്കുള്ളില്‍ അകത്താക്കാറുമുണ്ട്. ഇതു പോലെ അമ്പലത്തില്‍ മോഷ്ടിക്കാന്‍ കയറിയ ഒരു കള്ളന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മോഷ്ടാവിന്റെ വീഡിയോയ്ക്ക് എന്ത് പ്രത്യേകത എന്നായിരിക്കും നിങ്ങള്‍ ഇപ്പോള്‍ ആലോചിക്കുന്നത്. പ്രത്യേകതയുണ്ട്, കാരണം മോഷ്ടിക്കുന്നതിന് മുന്‍പ് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്ന മാതൃക കള്ളന്റെ വീഡിയോയാണിത്. മധ്യപ്രദേശിലെ ജബല്‍പൂരിലെ ക്ഷേത്രത്തില്‍ ഭണ്ഡാരപ്പെട്ടി അടിച്ച് മാറ്റാന്‍ കയറിയ കള്ളനാണ് വിഗ്രഹം നോക്കി പ്രാര്‍ത്ഥിച്ച് അനുഗ്രഹമൊക്കെ വാങ്ങുന്നത്. ഏറെ രസകരമായ വീഡിയോ ക്ഷേത്രത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ലഭിച്ചത്.

ക്ഷേത്രപരിസരത്ത് പ്രവേശിച്ച ശേഷം, മോഷ്ടാവ് വിഗ്രഹത്തിന്റെ അടുത്തേക്ക് വരുന്നതും കൂപ്പുകൈകളോടെ ഏതാനും മിനിറ്റുകള്‍ പ്രാര്‍ത്ഥിക്കുന്നതും കാണാം. താന്‍ ചെയ്യാന്‍ പോകുന്ന കുറ്റത്തിന് അദ്ദേഹം ക്ഷമാപണം നടത്തുകയോ അനുഗ്രഹം തേടിയതോ ആയിരിക്കാം. കാഴ്ചക്കാര്‍ക്ക് അത് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. എന്നാല്‍ ഒരു കള്ളന്‍ താന്‍ കൊള്ളയടിക്കാന്‍ പോകുന്ന ക്ഷേത്രത്തില്‍ തന്നെ കയറി പ്രാര്‍ത്ഥിക്കുന്ന കാഴ്ചയാണ് എല്ലാവരെയും അമ്പരിപ്പിക്കുന്നത. ഇതിന് ശേഷം അയാള്‍ ഭണ്ഡാരപ്പെട്ടിയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമായി ഓടിപ്പോകുന്നതും വീഡിയോയിലുണ്ട്.

Also Read:പൂവാലന്‍ ആള്‍ കൊള്ളാല്ലോ.. മതില്‍ കയറുന്ന പൂവാലന്‍ നായയെ കണ്ടോ? പൊട്ടിചിരിച്ച് സോഷ്യല്‍ മീഡിയ

ആഗസ്റ്റ് അഞ്ചാം തീയതിയാണ് സംഭവം നടക്കുന്നത്. ഭണ്ഡാരപ്പെട്ടി മാത്രമല്ല, ഭക്തര്‍ സംഭാവന ചെയ്ത രണ്ട് അമ്പലമണികളും മോഷണം പോയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട. എന്തായാലും വീഡിയോ വൈറലായതോടെ വ്യത്യസത്മായ പലതരം അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരുന്നത്. ഒരു ഭക്തന്‍ ഭഗവാന്റെ വാസസ്ഥലത്ത് നിന്ന് മോഷ്ടിക്കുന്നുവെങ്കില്‍ അത് മോഷണമല്ല. ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ ഒരു ഭക്തന്‍ ദൈവത്തോട് സഹായം തേടുന്നതാണെന്ന് രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ