നിഷ്കളങ്കമായ ഒരു ചിരി കണ്ടാൽ മതി എല്ലാ വിഷമങ്ങളും മറക്കാൻ എന്ന് പലരും പറയുന്നത് കേട്ടിട്ടില്ലേ. ശരിയാണ്, കുട്ടികളുടെയും അല്ലെങ്കിൽ വയസ്സായവരുടെയും നിഷ്കളങ്കമായ പുഞ്ചിരികൾക്ക് മുമ്പിൽ ഇല്ലാതായിത്തീരുന്ന വിഷമങ്ങളെ നമുക്കെല്ലാവർക്കുമുള്ളു. പലതും മറക്കാന ഇത്തരത്തിലുള്ള പുഞ്ചിരിക്ക് സാധിക്കും. അത്തരത്തിലുള്ള ഒരു സ്നേഹച്ചിരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. രണ്ട് സഹോദരങ്ങളാണ് വീഡിയോ ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്.
ഗാനരചയിതാവും ഗായികയുമായ നിക്കോള മരിയ റോബര്‍ട്സാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനകം തന്നെ നിരവധി പേരാണ് വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. രണ്ട് ചെറിയ കുട്ടികൾ സ്വയംമറന്ന് ചിരിക്കുന്ന ദൃശ്യങ്ങളാണ് വീിഡിയോയിൽ കാണാൻ സാധിക്കുന്നത്. വീഡിയോ കണ്ടിരിക്കുന്ന പ്രേക്ഷകരും അറിയാതെ ഇവര്‍ക്കൊപ്പം ചിരിച്ചുപോകും. അത്തരത്തിലുള്ള രസകരമായ ഒരു നിഷ്കളങ്ക ചിരിയാണ് ഇരുവരുടെയും.
ആട്ടയും 15000 രൂപയും കൊടുത്തത് ആമിർ ഖാൻ തന്നെയാണോ? താരം പറയുന്നത് ഇങ്ങനെ...
ഒരു കുപ്പിയിലുള്ള ഓറഞ്ച് സോഡ കുടിയ്ക്കുയാണ് രണ്ടുപേരും. ഇതിനൊപ്പം തന്നെ എന്തൊക്കെയോ കുട്ടി ഭാഷയിൽ പറഞ്ഞ് കൊണ്ട് ചിരിക്കുകയാണ് ഇരുവരും. രണ്ടുപേർക്കുമിടയിലെ ചിരിയും സ്നേഹവും കാഴ്ചക്കാരുടെ മനം നിറയ്ക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളെ ഇളക്കിയിരിക്കുന്ന ഈ ചിരി 2 മില്യണിലധികം പേരാണ് ഇതുവരെയായി കണ്ടിരിക്കുന്നത്. നിരവധി പേർ രസകരമായ കമന്റുകളും പങ്കുവെക്കുന്നുണ്ട്.