ആപ്പ്ജില്ല

81-ാം ബർത്ത്ഡേ ആഘോഷിച്ചത് 15 പുഷ് അപ് അടിച്ച്, ചില്ലറക്കാരിയല്ല ഈ മുത്തശ്ശി

എൺപതാം ജന്മദിനം ബാലിയിൽ സ്കൂബ ഡൈവിംഗ് ചെയ്താണ് ഈ മുത്തശ്ശി ആഘോഷിച്ചത്. ഈ വർഷം സാമ്പിയയിൽ ബൻജീ ജംപിങ് ചെയ്യാനായിരുന്നു പ്ലാൻ.

Samayam Malayalam 6 Jul 2020, 4:35 pm
Samayam Malayalam Milind Somans mother Usha Soman. PC: Instagram/ Milind Soman

സാധാരണ ഗതിയിൽ എങ്ങിനെയാണ് നിങ്ങൾ ജന്മദിനം ആഘോഷിക്കാറുള്ളത്. പുതിയ വസ്ത്രം ധരിച്ച്, കേക്ക് മുറിച്ചും, നല്ല ഭക്ഷണം തയ്യാറാക്കി ഒക്കെയല്ലേ? ഒരു പക്ഷെ കൊറോണ വൈറസ് മൂലം ഇത്തവണ നിങ്ങളുടെ ജന്മദിനത്തിന്റെ പൊലിമ ഒരല്പം നഷ്ടപ്പെട്ടിട്ടുണ്ടാകും. അതെ സമയം ഈ മാസം 3-ന് എൺപത്തിയൊന്നാം ഒരു മുത്തശ്ശി ജന്മദിനം ആഘോഷിച്ചത് എങ്ങനെയെന്നോ? 15 പുഷ് അപ് അടിച്ച്.

സാരിയുടുത്ത് പുഷ്പം പോലെ 15 പുഷ് അപ് ചെയുന്ന ഈ മുത്തശ്ശിയുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. ചില്ലറക്കിയൊന്നുമല്ല കക്ഷി. കഴിഞ്ഞ വർഷം എൺപതാം ജന്മദിനം ബാലിയിൽ സ്കൂബ ഡൈവിംഗ് ചെയ്താണ് ഈ മുത്തശ്ശി ആഘോഷിച്ചത്. ഈ വർഷത്തെ ജന്മദിനത്തിൽ ആഫ്രിക്കൻ സാമ്പിയയിൽ ബൻജീ ജമ്പിങ്ങിന് തയ്യാറെടുക്കുകയിരുന്നു മുത്തശ്ശി. ആരാണീ സൂപ്പർ സ്റ്റാർ മുത്തശ്ശി എന്നല്ലേ? ഉഷ സോമൻ. നിങ്ങളിൽ ചിലരെങ്കിലും ഇപ്പോൾ ചിന്തിച്ചിട്ടുണ്ടാകും മോഡലും, നടനും, നീന്തൽ താരവുമായ മിലിന്ദ് സോമന്റെ ആരെങ്കിലും ആണോ ഈ കക്ഷി? അതെ മിലിന്ദ് സോമന്റെ അമ്മയാണ് ഉഷ സോമൻ.

View this post on Instagram 3rd July 2020. 81 amazing years celebrated with birthday in lockdown. Party with 15pushups and a jaggery vanilla almond cake baked by @ankita_earthy 😀 happy birthday Aai 🤗🤗🤗 keep smiling !! . . . #livetoinspire #keepmoving #neverstop #FitnessAddict #love #health #happybirthday A post shared by Milind Usha Soman (@milindrunning) on Jul 4, 2020 at 11:48pm PDT

ജിം തുറക്കാൻ പ്രതിഷേധം, പുഷ്അപ് ചലഞ്ചിൽ തോല്പിക്കാമോ എന്ന് പോലീസ്

54-മത്തെ വയസ്സിലും യുവാക്കളെ പോലും പിന്നിലാക്കുന്ന ഫിറ്റ്നസ്സിന് ഉടമയാണ് മിലിന്ദ് സോമൻ എന്ന് പറയേണ്ടതില്ലല്ലോ. അപ്പോൾ പിന്നെ മിലിന്ദ് സോമന്റെ അമ്മ 15 പുഷ് അപ് അടിച്ചതിൽ അത്ഭുതം തീരെയില്ല. മിലിന്ദ് സോമൻ തന്നെയാണ് ഉഷ സോമന്റെ വ്യത്യസ്തമായ ബർത്ത്ഡേ ആഘോഷത്തെപ്പറ്റി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. “2020 ജൂലൈ 3. 81 കിടിലൻ വർഷങ്ങൾ ആഘോഷിച്ചത് ലോക്ക്ഡൗണിൽ. 15 പുഷ് അപ്പുമായി പാർട്ടിയും അങ്കിതയുടെ (മിലിന്ദ് സോമന്റെ ഭാര്യ) ശർക്കര വാനില ബദാം കേക്ക് കൊണ്ട് ഒരു ജന്മദിനം," വിഡിയോയോയോടൊപ്പം മിലിന്ദ് സോമൻ കുറിച്ചു.

ഈ ഹിപ്പോപൊട്ടാമസ് എല്ലാ ദിവസവും പല്ല് തേക്കും...നല്ല കുട്ടിയായി

മിലിന്ദ് സോമന്റെ ഭാര്യ അങ്കിത കോൻവരും അമ്മായിയമ്മയെ അനുമോദിച്ചു ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. ബാലിയിൽ സ്കൂബ ഡൈവിംഗ്, ഈ വർഷം പ്ലാൻ ചെയ്ത സാമ്പിയയിലെ ബൻജീ ജമ്പിങ്ങിന് എന്നിവയെകുറിച്ച് പറഞ്ഞ ശേഷം " ഉഷ സോമന്റെ ജന്മദിനം ഇങ്ങനെ സന്തോഷവും ആരോഗ്യവും നിറഞ്ഞ ഒരു വീട്ടിൽ ആഘോഷിക്കാനായതിൽ തങ്ങൾ സന്തുഷ്ടരാണ് എന്ന് കുറിച്ചു.

View this post on Instagram 81, fit and fabulous! Last year for her 80th birthday, she chose to go scuba diving in Bali and this year she was supposed to be bungee jumping in Zambia 😃 Even though that couldn’t be done given the current situation of the world, we are still so very happy to be able to celebrate her birthday in a happy healthy home 💖 Grateful for every moment 🙏🏽 Happy 81st @somanusha 😘😘 . . #birthdaygirl #love #family #familytime #grateful #contento A post shared by Ankita Konwar (@ankita_earthy) on Jul 3, 2020 at 6:56am PDT

ആര്‍ട്ടിക്കിള്‍ ഷോ