ആപ്പ്ജില്ല

അമിതാഭ് ബച്ചനൊപ്പം മമ്മൂട്ടിയും മോഹൻ ലാലും; പുതിയ ഷോർട് ഫിലിം വൈറലാകുന്നു

കൊവിഡ് 19 പശ്ചാതലത്തിൽ ഇന്ത്യൻ സിനിമയിലെ നിരവധി മുൻനിര താരങ്ങൾ പ്രത്യക്ഷപ്പെടുന്ന ഒരു ഹ്രസ്വ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. മലയാളത്തിൽ നിന്ന് മോഹൻലാലും മമ്മൂട്ടിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എന്നാൽ ചിത്രത്തിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ എല്ലാവരും അവരവരുടെ വീടുകളിൽ വെച്ച് തന്നെ ചെയ്തതാണ്.

Samayam Malayalam 7 Apr 2020, 4:19 pm
കൊറോണവൈറസിന്റെ പശ്ചാതലത്തിൽ എല്ലാവരും വീടുകളിലാണ്. പലർക്കും ശരിയായ രീതിയിൽ ലോക്ഡൌണിനെ സംബന്ധിച്ചും കൊറോണവൈറസിനെ സംബന്ധിച്ചും അവബോധം ലഭിച്ചിട്ടില്ല. അതിന്റെ അലയൊലികൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്ത് കണ്ടതുമാണ്. എന്നാൽ ഇപ്പോൾ കൊറോണവൈറസിന്റെ പശ്ചാതലത്തിൽ വീടുകളിലിരിക്കേണ്ടതിന്റെ ശരിയായ ആരോഗ്യ അവബോധം സൃഷ്ടിക്കാൻ രംഗത്തെത്തിയിരിക്കുകയാണ് സിനിമാ താരങ്ങൾ. വളരെ രസകരമായിട്ടാണ് ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം നിമിഷം പോലും ആളുകളെ മുഷിപ്പിക്കുന്നില്ല എന്നതാണ് വാസ്തവം. മാത്രമല്ല പലയിടങ്ങളിൽ നിന്നായി ചിത്രീകരിച്ചാണെന്ന് പറയുകയും ഇല്ല. അത്രയ്ക്കു രസകരമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം. ചിത്രത്തിലൂട നീളം അമിതാഭ് ബച്ചന്റെ കാണാതായ കണ്ണാടയെ തിരയുകയാണ്. എന്നാൽ ഇതിലൂടെ ഒരു ശക്തമായ സന്ദേശം നൽകാനും താരങ്ങൾ ശ്രദ്ധിക്കുന്നുണ്ട്.
Samayam Malayalam viral short film family a made at home featuring rajinikanth amitabh bachchan mammootty mohanlal and others
അമിതാഭ് ബച്ചനൊപ്പം മമ്മൂട്ടിയും മോഹൻ ലാലും; പുതിയ ഷോർട് ഫിലിം വൈറലാകുന്നു


​ഹ്രസ്വ ചിത്രം

കൊവിഡ് 19 പശ്ചാതലത്തിൽ ഇന്ത്യൻ സിനിമയിലെ നിരവധി മുൻനിര താരങ്ങൾ പ്രത്യക്ഷപ്പെടുന്ന ഒരു ഹ്രസ്വ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. മലയാളത്തിൽ നിന്ന് മോഹൻലാലും മമ്മൂട്ടിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എന്നാൽ ചിത്രത്തിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ എല്ലാവരും അവരവരുടെ വീടുകളിൽ വെച്ച് തന്നെ ചെയ്തതാണ്.

​ചിത്രം തയ്യാറാക്കിയിരിക്കുന്നത്

പ്രസൂൺ പാണ്ഡെയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. 'ഫാമിലി - മെയ്ഡ് അറ്റ് ഹോം' എന്ന് പേരിട്ടിരിക്കുന്ന വീഡിയോ നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്. കല്യാൺ ജ്വല്ലേഴ്‌സും സോണി പിക്ചേഴ്സും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. കൊറോണക്കാലത്ത് ജനങ്ങളിൽ കൃത്യമായ ബോധവത്കരണം സൃഷ്ടിക്കുക, സിനിമ മേഖലയിൽ ജോലിചെയ്യുന്ന ദിവസവേതനക്കാരെ സഹായിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. അമിതാഭ് ബച്ചന്റെ സൺഗ്ലാസ് അന്വേഷിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേഹം. ഇതിലൂടെ ആളുകളിലേക്ക് ചില സന്ദേശങ്ങൾ നൽകാൻ ശ്രമിക്കുകയാണ് താരങ്ങൾ.

സ്വയംഭോഗം നിങ്ങളെ കൊണ്ടെത്തിക്കുന്നത്; ചിരിപ്പിച്ച് 'പോൺ ഹബ്ബ് ഫ്രീ'

​അഭിനേതാക്കൾ

ചിത്രത്തിൽ അമിതാഭ് ബച്ചൻ, രജനീകാന്ത്, മമ്മൂട്ടി, മോഹൻലാൽ, ചിരഞ്ജീവി, രൺബീർ കപൂർ, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, സൊനാലി കുൽക്കർണി, പ്രൊസെൻജിത് ചാറ്റർജി, ശിവ രാജ്‌കുമാർ, ദിൽജിത് തുടങ്ങിയ താരങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്. വളരെ രസകരമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിൽ തങ്ങളുടെ മാതൃഭാഷകളാണ് ഓരോരുത്തരും സംസാരിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.

Youtube

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ