ആപ്പ്ജില്ല

ബ്രെഡുണ്ടാക്കാൻ പഠിപ്പിച്ചതാ, പക്ഷെ പണി പാളിപ്പോയി...

പണി പാളിയ വീഡിയോകളില്‍ ഒന്നുമാത്രമാണ് ഇത്. ട്വിറ്ററിൽ ഇതിലും രസകരമായ പല ട്വീറ്റുകളും നമുക്ക് കാണാൻ സാധിക്കും. എന്തായാലും പാചകത്തിൽ നിന്ന് ആരും പിന്നോട്ട് പോകാൻ ഒരുക്കമല്ലെന്നാണ് നിരന്തരം സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഇത്തരം വീഡിയോകൾ വ്യക്തമാക്കുന്നത്.

Samayam Malayalam 14 May 2020, 6:21 pm
Samayam Malayalam Women making bread

കൊറോണവൈറസിന്റെ പശ്ചാതലത്തിൽ പല രാജ്യങ്ങളും ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അത് കൊണ്ട് തന്നെ പലരും വീടുകളിൽ തന്നെയാണ്. വീട്ടിലിരുന്ന് മുഷിയുമ്പോൾ പലരും വിനോദങ്ങളിലേക്കും പാചകകലകളിലേക്കുമാണ് തിരിയുന്നത്. അത്തരത്തിലുള്ള ഒരു പാചക വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ചിരി പടർത്തുന്നത്.

ബ്രിട്ടൻ രാജ്ഞി എപ്പോഴും കൈയിൽ ബാഗുമായി നടക്കുന്നതിന്റെ പിന്നിൽ ഒരു രഹസ്യമുണ്ട്...

പാചക പരീക്ഷണങ്ങളിൽ പലതും പാളിപ്പോയവയാണ്. അത്തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നവരിലേറെയും. പാളിപ്പോയ പാചക പരീക്ഷണങ്ങളുടെ വീഡിയോ സീരീസുകള്‍ തന്നെ പലരും സോഷ്യൽ മീഡിയയിവൂടെ ഇറക്കി വേണമെങ്കിൽ പറയാം. ഇപ്പോഴിതാ ഫേസ്ബുക്കില്‍ പങ്കുവച്ച അത്തരമൊരു വീഡിയോയാണ് വൈറലായിക്കൊണ്ടരിക്കുന്നത്. ബ്രെഡ് ഉണ്ടാക്കുന്നതാണ് വീഡിയോ. എന്നാല്‍ ഇത് പാളിപ്പോകുകയും നിമിഷ നേരംകൊണ്ട് പാചകക്കാരി പൊടിയില്‍ കുളിക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. 'ബ്രഡ് ഉണ്ടാക്കുന്ന പുതിയ വഴി'യെന്ന ക്യാപ്ഷനില്‍ പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയെ ഒന്നാകെ ചിരിപ്പിക്കുകയാണ്. നിരവധി പേരാണ് രസകരമായ കമന്റുകളുമായി രംഗത്തെത്തുന്നത്.

പണി പാളിയ വീഡിയോകളില്‍ ഒന്നുമാത്രമാണ് ഇത്. ട്വിറ്ററിൽ ഇതിലും രസകരമായ പല ട്വീറ്റുകളും നമുക്ക് കാണാൻ സാധിക്കും. എന്തായാലും പാചകത്തിൽ നിന്ന് ആരും പിന്നോട്ട് പോകാൻ ഒരുക്കമല്ലെന്നാണ് നിരന്തരം സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഇത്തരം വീഡിയോകൾ വ്യക്തമാക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ