ആപ്പ്ജില്ല

വീനിതിൻ്റെ പോസ്റ്റില്‍ മലയാളികളുടെ പരിഹാസം

നടന്‍ ശ്രീനിവാസന്റെ ആരോഗ്യനില വിശദീകരിച്ചുകൊണ്ടുള്ള മകന്‍ വിനീത് ശ്രീനിവാസന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പരിഹാസവുമായി സോഷ്യല്‍ മീഡിയ

TNN 24 Jan 2018, 4:30 pm
നടന്‍ ശ്രീനിവാസന്റെ ആരോഗ്യനില വിശദീകരിച്ചുകൊണ്ടുള്ള മകന്‍ വിനീത് ശ്രീനിവാസന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പരിഹാസവുമായി സോഷ്യല്‍ മീഡിയ. ആധുനിക വൈദ്യശാസ്ത്രം തെറ്റാണെന്നും പ്രകൃതി ചികിത്സ കൊണ്ട് മാരക അസുഖങ്ങള്‍ വരെ മാറ്റാമെന്നും പറഞ്ഞ് ശ്രീനിവാസന്‍ നിരന്തര ക്യാമ്ബയിനുകള്‍ നടത്തിയിരുന്നു. ഇതിനെതിരയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രോളുകള്‍ നിറയുന്നത്.ബ്ലഡ് ഷുഗര്‍ ലെവലില്‍ ഉണ്ടായ വേരിയേഷന്‍ കാരണം അച്ഛനെ ഹോസ്പിറ്റലില്‍ കൊണ്ടുവന്നിരുന്നു. ഇന്നൊരു ദിവസം ഇവിടെ തുടര്‍ന്ന്, നാളെ ഡിസ്ചാര്‍ജ് ചെയ്യാമെന്നാണ് ഡോക്ടര്‍ അറിയിച്ചിരിക്കുന്നത്. അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നു അപേക്ഷിക്കുന്നു.
Samayam Malayalam troll against sreenivasan
വീനിതിൻ്റെ പോസ്റ്റില്‍ മലയാളികളുടെ പരിഹാസം



എല്ലാവര്‍ക്കും നന്ദി..ഇതാണ് വിനീതിന്റെ പോസ്റ്റ്. ഇതിന് താഴെ അടിസ്ഥാന രഹിതമായി കാര്യങ്ങള്‍ ഇനിമേലാല്‍ അച്ഛനോട് പ്രചരിപ്പിക്കരുത് എന്ന് പറയണം എന്നാണ് ആളുകള്‍ പരിഹസിക്കുന്നത്. മുള്ളാത്തയും ലക്ഷ്മിത്തരുവുമൊക്കെ കഴിച്ചാല്‍ ക്യാന്‍സര്‍ മാറും എന്ന പോലുള്ള പ്രചരണങ്ങള്‍ കൊണ്ട് ചിലരുടെ ജീവിതത്തിലേക്കുള്ള സാധ്യതകള്‍ അടച്ചു കളഞ്ഞയാളാണ് അദ്ദേഹം. ഞാന്‍ സിനിമയേയും അദ്ദേഹത്തേയും ബഹുമാനിക്കുന്നു. അതേപോലെ ഇദ്ദേഹത്തിന്റെ പ്രസ്താവനകള്‍ കേട്ട് കീമോ ചെയ്യാതെ ഇരിക്കുന്നവരുടെ വേദനയിലും പങ്കുകൊള്ളുന്നു, എന്നൊക്കെയാണ് വിമ‍ർശനങ്ങൾ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ