ആലുവ ചാണ്ടി...തോമസ് ചാണ്ടി...എവിടെയോ എന്തോ തകരാറ് പോലെ...സോഷ്യൽമീഡയയിലെ ഇപ്പോഴത്തെ ചർച്ച ഇതാണ്. ഇവിടം സ്വർഗ്ഗമാണ് എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ ലാലു അലക്സ് അവതരിപ്പിച്ച വില്ലൻ കഥാപാത്രമാണ് ആലുവ ചാണ്ടിയെന്നത്. സ്ഥലകച്ചവടത്തിന്റെ ഉസ്താദായാണ് ആലുവ ചാണ്ടിയെ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. എന്നാലിപ്പോൾ കായൽ കയ്യേറ്റ ആരോപണത്തിൽ അകപ്പെട്ടിരിക്കുന്ന മന്ത്രി തോമസ് ചാണ്ടിയെ ആലുവ ചാണ്ടിയാക്കിയിരിക്കുകയുമാണ് സോഷ്യൽമീഡിയയിൽ ചിലർ. ഇത്തരിത്തിൽ ട്രോളുകളും നിരവധിവരുന്നുമുണ്ട്.
തോമസ് ചാണ്ടിയെ 'ആലുവചാണ്ടി'യാക്കി സോഷ്യൽമീഡിയ
ആലുവ ചാണ്ടി...തോമസ് ചാണ്ടി...എവിടെയോ എന്തോ തകരാറ് പോലെ!!!!
TNN 14 Nov 2017, 9:12 pm