ആപ്പ്ജില്ല

കൊച്ചി മെട്രോ: ട്വിറ്ററിൽ നടന്നത് 'പൊരിഞ്ഞ പോരാട്ടം'

'വഴി മാറെടാ പരട്ടച്ചങ്കാ' , 'മോഡിഫൈഡ് കേരള' , 'കുമ്മനം ഇടപെട്ട്' ഹാഷ് ടാഗുകള്‍ ട്രെന്‍‍ഡിങ്ങായി

TNN 18 Jun 2017, 1:13 pm
കൊച്ചി: മലയാളികള്‍ ഇത്തവണയും പതിവു തെറ്റിച്ചില്ല. ബിജെപിയുടെ ഉന്നത നേതാക്കള്‍ കേരളത്തിലെത്തുമ്പോള്‍ അവരെ ട്രോളുന്ന പതിവ് ഇത്തവണ ട്വിറ്ററിലാണ് അരങ്ങേറിയത്. കൊച്ചി മെട്രോയുടെ ഉദ്‍ഘാടനത്തോടനുബന്ധിച്ച് കേരളത്തിലെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനും ഫേസ്‍ബുക്കില്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയപ്പോള്‍ ട്വിറ്ററില്‍ ബിജെപി അനുകൂലികളും എതിരാളികളും തമ്മിലുള്ള ബലാബലം പ്രകടമായി.
Samayam Malayalam twitterati lock horns over kochi metro inauguration
കൊച്ചി മെട്രോ: ട്വിറ്ററിൽ നടന്നത് 'പൊരിഞ്ഞ പോരാട്ടം'


മോഡിഫൈഡ് കേരള എന്ന ഹാഷ്‍ടാഗുമായാണ് മോദി അനുകൂലികള്‍ ട്വിറ്ററില്‍ നിറഞ്ഞുനിന്നത്. ഒരുവേള ഇത് ട്വിറ്ററിലെ ട്രെന്‍ഡിങ് ഹാഷ്‍ടാഗുകളുടെ പട്ടികയില്‍ രണ്ടാമതെത്തുകയും ചെയ്‍തു.

കുമ്മനം ഇടപെട്ട് എന്ന ഹാഷ് ടാഗാണ് മോദി വിരുദ്ധര്‍ ഏറ്റെടുത്തത്. ഇ ശ്രീധരനെ ഉദ്‍ഘാടന വേദിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത് തന്‍റെ ഇടപെടല്‍കൊണ്ടാണെന്ന് കുമ്മനം രാജശേഖരന്‍ വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞതു മുതല്‍ അദ്ദേഹം ട്രോളുകള്‍ക്ക് ഇരയായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് കുമ്മനം ഇടപെട്ട് എന്ന ഹാഷ്‍ടാഗ്.

എന്നാല്‍ മെട്രോയുടെ ഉദ്ഘാടനത്തിനു ശേഷം കുമ്മനവും മോദിയോടൊപ്പം യാത്ര ചെയ്‍തതോടെ കുമ്മനം ഇടപെട്ട് എന്ന ഹാഷ് ടാഗ് ബിജെപി അനുകൂലികളും ഏറ്റെടുത്തു. ഇടയ്ക്ക് കോണ്‍ഗ്രസ് അനുകൂല ഹാഘ് ടാഗും പ്രത്യക്ഷപ്പെട്ടെങ്കിലും ടെന്‍ഡിങ് ആയില്ല. മോദി വരുന്നതിനു മുന്‍പായി വഴി മാറെടാ പരട്ടച്ചങ്കാ എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ സജീവമായിരുന്നു.

Twitterati lock horns over Kochi Metro inauguration

Hash tags supporting and opposing the BJP and the CPIM were trending in Twitter.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ