ആപ്പ്ജില്ല

കലാം, താങ്കള്‍ എന്നും ലോകത്തിന് പ്രചോദനമായിരിക്കും

മൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ ഇന്ത്യയുടെ 'മിസൈല്‍ മനുഷ്യ'നെ ഓര്‍ക്കുകയാണ് ലോകം

Samayam Malayalam 27 Jul 2018, 12:37 pm
അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങള്‍ക്കൊപ്പം- അതായിരുന്നു ഇന്ത്യയുടെ മുന്‍ രാഷ്‌ട്രപതി എ പി ജെ അബ്ദുല്‍കലാം. ഇന്ന് അദ്ദേഹത്തിന്‍റെ മൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ ഇന്ത്യയുടെ 'മിസൈല്‍ മനുഷ്യ'നെ ഓര്‍ക്കുകയാണ് ലോകം.
Samayam Malayalam apj


ഷില്ലോംഗില്‍ വച്ച് 2015 ജൂലൈ 27 നായിരുന്നു അദ്ദേഹം അന്തരിച്ചത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രജ്ഞരില്‍ ഒരാള്‍. എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO), ബഹിരാകാശഗവേഷണകേന്ദ്രം (ISRO) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ച അദ്ദേഹം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും വിലപ്പെട്ട സംഭാവനകൾ നൽകി.

മിസ്സൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്‍റെ സംഭാവനകൾ കണക്കിലെടുത്ത് 'ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ' എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്. പൊക്രാൻ അണ്വായുധ പരീക്ഷണത്തിനു പിന്നിൽ സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാന പങ്ക് വഹിച്ചു.

ജനകീയനയങ്ങളാൽ, "ജനങ്ങളുടെ രാഷ്ട്രപതി" എന്ന പേരിൽ പ്രശസ്തനായ അദ്ദേഹം 2007 ജൂലൈ 25-നു സ്ഥാനമൊഴിഞ്ഞ ശേഷം തന്‍റെ ഇഷ്ടമേഖലകളായ അദ്ധ്യാപനം, എഴുത്ത്, പ്രഭാഷണം, പൊതുജനസേവനം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അതോടെ ജനങ്ങള്‍ക്ക് അദ്ദേഹത്തോടുള്ള ഇഷ്ടം കൂടി

വിവിധ വിദ്യാലയങ്ങൾ സന്ദർശിച്ച് അവിടത്തെ വിദ്യാർത്ഥികളുമായി സംവദിക്കുക എന്നത് കലാമിന് ഇഷ്ടമുള്ള കാര്യമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വിദ്യാർത്ഥികൾക്ക് പ്രചോദനമായി

സോഷ്യല്‍ മീഡിയയില്‍ പ്രമുഖര്‍ അടക്കമുള്ളവര്‍ ഇന്ന് കലാമിന് ഓര്‍മ്മപ്പൂക്കള്‍ അര്‍പ്പിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ