ആപ്പ്ജില്ല

ഉത്തര്‍പ്രദേശില്‍ പറക്കും തളിക കണ്ടതായി റിപ്പോര്‍ട്ട്

പറക്കും തളികയുടെ മൊബൈല്‍ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്

TNN 7 Jul 2016, 11:23 am
കസ്ഗഞ്ച്: ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് ജില്ലയില്‍ പറക്കും തളികക്ക് സമാനമായ വസ്തു ആകാശത്ത് പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതിന്‍റെ ദൃശ്യം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ രണ്ട് ബാലന്മാര്‍ ചിത്രങ്ങള്‍ പോലീസിനി കൈമാറിയിട്ടുണ്ട്. പറക്കും തളികയുടെ 3ഡി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് കസ്ഗഞ്ച് ജില്ലാ കളക്ടര്‍ വിജേന്ദര്‍ പാണ്ഡ്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. പറക്കും തളികയുടെ മൊബൈല്‍ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്.
Samayam Malayalam ufo appeared in uttar pradesh
ഉത്തര്‍പ്രദേശില്‍ പറക്കും തളിക കണ്ടതായി റിപ്പോര്‍ട്ട്


കഴിഞ്ഞ ജൂലായിലും ഉത്തര്‍പ്രദേശില്‍ കണ്ടതെന്ന പേരില്‍ പറക്കും തളികയുടെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക പതിവാണെങ്കിലും പറക്കും തളികകളുടെ ശാസ്ത്രീയത തെളിയിക്കപ്പെട്ടിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ